ചഞ്ചലചഞ്ചല പാദം
ഝലഝല നൂപുരനാദം
തധികിണ തധികിണ മ്രിദംഗതാളം
തങ്ക ചിലമ്പൊലി മേളം. (ചഞ്ചലചഞ്ചല)
എന്തൊരു മദഭരമാസ്മരന്രിത്തമി-
തെന്തൊരു മായിക സംഗീതം
പ്രപഞ്ച്നര്‍തനശാലയിലാടുക
പ്രദോഷസന്ധ്യകളേ (ചഞ്ചലചഞ്ചല)
കതിര്‍മിന്നല്‍പ്പിണറുകള്‍
ചിതറിക്കൊണ്ടങ്ങനെ
കാര്‍കൂന്തല്‍ കാറ്റിലഴിഞ്ഞുലഞ്ഞങ്ങനെ
പ്രളയവാരിധിയുടെ തിരകളിലാടുക
പ്രതികാരദുര്‍ഗ്ഗകളേ. (ചഞ്ചലചഞ്ചല)