കൊച്ചു സ്വപ്നങ്ങള്‍തന്‍ കൊട്ടാരം പൂകി
കൊച്ചനിയത്തി ഉറങ്ങീ ..
ഇത്തിരി പുഞ്ചിരി ചുണ്ടത്ത് ചൂടി
കൊച്ചനിയത്തി ഉറങ്ങീ .. (2)
ഉത്സവ സ്വപ്നത്തില്‍ കൊട്ടാര വാതിലില്‍
കൊച്ചേട്ടനല്ലയോ കാവല്കാരന്
നൃത്തമാടുന്ന നിന് മോഹപാദങ്ങളില്
മുത്തുചിലങ്ക ഞാന്‍ ചാര്ത്തിടട്ടെ
നീ ഉറങ്ങാന്‍ ഉറങ്ങാതിരിക്കാം ഞാന്‍
നീ ഉണരാന്‍ ഉഷസ്സായ് ഉദിക്കാം ഞാന്‍
ആശതന്‍ തോണിയില്‍ ചിന്തതന്‍ വേണുവില്‍
ആങ്ങളയല്ലയോ തോണിക്കാരന്
ആലോലം തുള്ളും നിന് ആതിര വഞ്ചിയില്‍
ആനന്ദ പൊന്‍ പാളി ചാര്ത്തിടട്ടെ
നീ ചിരിക്കാന്‍ ചിരിയായ് ഉരുകാം ഞാന്‍
നീ വളരാന്‍ വളമായ് അലിയാം ഞാന്‍