ചങ്ങമ്പുഴക്കവിത പോലെ
സയ്യാഭംഗിയുമായ്
സങ്കല്പ ചില്ലുമാളിക തുറന്നവളേ
ഏതു കലാമണ്ഡലത്തില്‍ പഠിച്ചൂ നീ നിന്റെ
ഏഴഴകുള്ളൊരീ തിരനോട്ടം (ചങ്ങമ്പുഴക്കവിത)
കലയോ - പ്രേമകലയോ നിന്റെ
കോളേജു ക്ലാസിലെ വിഷയം - ഇന്നു
കാലത്തു പഠിപ്പിച്ച വിഷയം
യൌവ്വനത്തിന്‍ കൂട്ടിലിട്ട മനസ്സിന്റെ താളിലെ
കൈയ്യക്ഷരം ഞാന്‍ കണ്ടോട്ടേ നിന്റെ
കൈയ്യക്ഷരം ഞാന്‍ കണ്ടോട്ടേ (ചങ്ങമ്പുഴക്കവിത)
സുഗന്ധം - സ്വപ്നസുഗന്ധം കൊണ്ട്
സ്വാഗതം ചെയ്യും നിന്‍ ഹൃദയം - എന്നെ
സ്വാഗതം ചെയ്യും നിന്‍ ഹൃദയം
മഞ്ജുമന്ദസ്മിതത്തിന്റെ മലര്‍ക്കുമ്പിള്‍ നിറയ്ക്കും
പഞ്ചാമൃതം ഞാന്‍ നുകര്‍ന്നോട്ടേ (ചങ്ങമ്പുഴക്കവിത)