മണപ്പുള്ളിക്കാവിലെ വേല കാണാന്‍
മണിമാല മാറിലിട്ടൊരുങ്ങു പെണ്ണേ
മണപ്പുള്ളിക്കാവിലെ വേല കാണാന്‍
മണിമാല മാറിലിട്ടൊരുങ്ങു പെണ്ണേ
തട്ടുമ്മേല്‍ കൂത്തുണ്ടു് നമുക്കു പോകാം
പല്ലശ്ശനമാരാരുടെ മേളമുണ്ടു്
ചെണ്ട മേളമുണ്ടു്..ഓ..ഹോ..ഹോ..ഹോ....
(മണപ്പുള്ളിക്കാവിലെ.....)
കാവടിയാട്ടമുണ്ടു് നമുക്കു കാണാം,പിന്നെ
ലാത്തിരിയും പൂത്തിരിയും വെളുക്കുവോളം..(കാവടി...)
ആളേറെയുണ്ടെങ്കില് ഞാന്‍ തോളിലേറ്റി നിന്നെ
കാണാത്ത കാഴ്ചയെല്ലാം കാട്ടിത്തരാം...
(മണപ്പുള്ളിക്കാവിലെ.....)
കാത്തിരുന്ന സുദിനവും വന്നണഞ്ഞൂ ഇനി
ഓര്‍ത്തിരിക്കാന്‍ നേരമില്ല..അണിഞ്ഞൊരുങ്ങൂ (കാത്തിരുന്ന..)
കൂട്ടിനാളുള്ളപ്പോള് ഈ പേടിയെന്തേ..
ഒന്നുചേര്‍ന്നു നടക്കുവാന്‍ നാണമാണോ....
(മണപ്പുള്ളിക്കാവിലെ.....)