Sanmaargam teduvin

സന്മാർഗം തേടുവിൻ
Work
Year
Language

സന്മാര്‍ഗ്ഗം തേടുവിന്‍......
സദാചാരം പഠിക്കുവിന്‍... കൂട്ടുകാരേ.....

സന്മാര്‍ഗ്ഗം തേടുവിന്‍ നാട്ടുകാരേ
സദാചാരം പഠിക്കുവിന്‍ കൂട്ടുകാരേ
(സന്മാര്‍ഗ്ഗം......)
സദനഗാനം പാടി നര്‍ത്തനമാടാം ഇന്നു
സന്മാര്‍ഗ്ഗ സദനത്തില്‍ സംഗീതമേള
സന്മാര്‍ഗ്ഗം തേടുവിന്‍ നാട്ടുകാരേ
സദാചാരം പഠിക്കുവിന്‍ കൂട്ടുകാരേ

സ്ഥിതിസമത്വം നൃത്തമാടും നിലയമല്ലയോ
നിലയമല്ലയോ
ഗതികിട്ടാതലയുവോര്‍തന്‍ സ്വര്‍ഗ്ഗമല്ലയോ
സ്വര്‍ഗ്ഗമല്ലയോ
അതീതരില്ല ഭാവിയിലീ പുണ്യഭൂമിയില്‍
നുണപറഞ്ഞു മണിയടിക്കും നുണയരുമില്ല

സന്മാര്‍ഗ്ഗം തേടുവിന്‍ നാട്ടുകാരേ
സദാചാരം പഠിക്കുവിന്‍ കൂട്ടുകാരേ

മധുമൊഴികള്‍ കഥ ചൊല്ലും സദനമല്ലയോ
സദനമല്ലയോ
മന്മഥന്റെ വില്ലൊടിയും വനികയല്ലയോ
വനികയല്ലയോ....
സന്യാസിക്കും പ്രേമം വന്നാല്‍ സംബന്ധം ചെയ്യാം
യുവതികള്‍ക്കും കിഴവികള്‍ക്കും ലൌ ഒരുപോലെ

സന്മാര്‍ഗ്ഗം തേടുവിന്‍ നാട്ടുകാരേ
സദാചാരം പഠിക്കുവിന്‍ കൂട്ടുകാരേ

sanmārggaṁ teḍuvin......
sadāsāraṁ paṭhikkuvin... kūṭṭugāre.....

sanmārggaṁ teḍuvin nāṭṭugāre
sadāsāraṁ paṭhikkuvin kūṭṭugāre
(sanmārggaṁ......)
sadanagānaṁ pāḍi narttanamāḍāṁ innu
sanmārgga sadanattil saṁgīdameḽa
sanmārggaṁ teḍuvin nāṭṭugāre
sadāsāraṁ paṭhikkuvin kūṭṭugāre

sthidisamatvaṁ nṛttamāḍuṁ nilayamallayo
nilayamallayo
gadigiṭṭādalayuvordan svarggamallayo
svarggamallayo
adīdarilla bhāviyilī puṇyabhūmiyil
nuṇabaṟaññu maṇiyaḍikkuṁ nuṇayarumilla

sanmārggaṁ teḍuvin nāṭṭugāre
sadāsāraṁ paṭhikkuvin kūṭṭugāre

madhumŏḻigaḽ katha sŏlluṁ sadanamallayo
sadanamallayo
manmathanṟĕ villŏḍiyuṁ vanigayallayo
vanigayallayo....
sanyāsikkuṁ premaṁ vannāl saṁbandhaṁ sĕyyāṁ
yuvadigaḽkkuṁ kiḻavigaḽkkuṁ laൌ ŏrubolĕ

sanmārggaṁ teḍuvin nāṭṭugāre
sadāsāraṁ paṭhikkuvin kūṭṭugāre