സങ്കല്‍പ്പത്തിന്‍ സ്വര്‍ണ്ണ മരം പൂവണിഞ്ഞു
നമ്മള്‍ സംഗീതപ്പക്ഷികളായ് വാനിലുയര്‍ന്നു
ആശകള്‍ തന്‍ വഴിയില്‍ അനുരാഗത്തേരില്‍ (2)
അണയുകയായ് അണയുകയായ് രാജകുമാരന്‍ (സങ്കല്‍പ്പത്തിന്‍)
ആലവട്ടം വീശും മേഘങ്ങള്‍
വെഞ്ചാമരം വീശും
ആലോല കുരുവികള്‍ കുരവയിടും
എന്റെ സ്വപ്നവും നിന്റെ സ്വപ്നവും
താലപ്പൊലിയെടുക്കും ..ആ... ആ... (സങ്കല്‍പ്പത്തിന്‍)
അച്ഛനെപ്പോലാകും അമ്മയ്ക്കവന്‍
നിത്യ സ്വര്‍ഗ്ഗമാകും (അച്ഛനെ)
അജ്ഞാത രാഗങ്ങള്‍ മനസ്സു മീട്ടും
എന്റെ നന്മയും നിന്റെ നന്മയും
തങ്കം കൊയ്തെടുക്കും ആ ...ആ ... (സങ്കല്‍പ്പത്തിന്‍)