Sangalppam

സങ്കല്‍പ്പം
Year
Language

സങ്കല്പമാം പൂങ്കാവിതില്‍
പൂമ്പാറ്റയായ്‌ പാറുന്നു ഞാന്‍
സുമസുരഭില വാടിയില്‍
പ്രണയത്തിന്‍ മധു മാധുരി
തേടുന്നു...പാടുന്നു ഞാന്‍
ഓ...പാരാകെ പാറുന്നു ഞാന്‍
എന്‍ സങ്കല്പമാം പൂങ്കാവിതില്‍
പൂമ്പാറ്റയായ്‌ പാറുന്നു ഞാന്‍

കിനാവിന്റെ കൊമ്പുകളാകെ ചൂടുന്നു നീളവേ...
മധുമാസ മലർമഞ്ജരി..വാ...
മഴവില്ലിന്‍ പൂപ്പുഞ്ചിരി..(കിനാവിന്റെ...)
അനുപമമൊരു ഭാവന
പുതിയ പുതിയ ഗാനമായ്..തീരുന്നു..
പാടുന്നൂ...ഞാന്‍
വന്നൂ ഭൂവാകെ വസന്തം
സങ്കല്പമാം പൂങ്കാവിതില്‍
പൂമ്പാറ്റയായ്‌ പാറുന്നു ഞാന്‍

വികാരാർദ്ര മാനസത്തിന്‍
തൂമലര്‍പ്പൊയ്കയില്‍
വിരിയുന്നു സുമരാജിയില്‍ സഖീ
കാണുന്നു ഞാന്‍ നിന്‍മുഖം (വികാരാർദ്ര...)
തരുണ പ്രണയമാകന്ദം
തളിരണിയും വേളയില്‍
നവഗീതം പാടുന്നു ഞാന്‍
വന്നൂ... ഭൂവാകെ വസന്തം....
സങ്കല്പമാം പൂങ്കാവിതില്‍
പൂമ്പാറ്റയായ്‌ പാറുന്നു ഞാന്‍

ലാ ല ല ലാ ...ലാ ല ല ലാ...
ലാ ല ല ലാ ...ലാ ല ല ലാ....

saṅgalbamāṁ pūṅgāvidil
pūmbāṭrayāy‌ pāṟunnu ñān
sumasurabhila vāḍiyil
praṇayattin madhu mādhuri
teḍunnu...pāḍunnu ñān
o...pārāgĕ pāṟunnu ñān
ĕn saṅgalbamāṁ pūṅgāvidil
pūmbāṭrayāy‌ pāṟunnu ñān

kināvinṟĕ kŏmbugaḽāgĕ sūḍunnu nīḽave...
madhumāsa malarmañjari..vā...
maḻavillin pūppuñjiri..(kināvinṟĕ...)
anubamamŏru bhāvana
pudiya pudiya gānamāy..tīrunnu..
pāḍunnū...ñān
vannū bhūvāgĕ vasandaṁ
saṅgalbamāṁ pūṅgāvidil
pūmbāṭrayāy‌ pāṟunnu ñān

vigārārdra mānasattin
tūmalarppŏygayil
viriyunnu sumarājiyil sakhī
kāṇunnu ñān ninmukhaṁ (vigārārdra...)
taruṇa praṇayamāgandaṁ
taḽiraṇiyuṁ veḽayil
navagīdaṁ pāḍunnu ñān
vannū... bhūvāgĕ vasandaṁ....
saṅgalbamāṁ pūṅgāvidil
pūmbāṭrayāy‌ pāṟunnu ñān

lā la la lā ...lā la la lā...
lā la la lā ...lā la la lā....