Sangalppa puspavanam

സങ്കല്‍പ്പ പുഷ്പവനം
Work
Year
Language

സങ്കല്‍പ്പ പുഷ്പവന വീഥിയില്‍ പ്രേമ മംഗള മണിദീപ ജ്യോതിയില്‍
തങ്കക്കിനാവി‌ന്‍റെ തംബുരു മീട്ടി ഇന്നലെ ഞാനിരുന്നു പാടി
സഖീ നിന്നെക്കുറിച്ചു മാത്രം പാടി

കല്‍പനാ യവനികയ്ക്കപ്പുറമെങ്ങോ നിന്‍ കനകച്ചിലങ്ക കിലുങ്ങി (2)
എന്‍റ ഹൃദ്സ്പന്ദ മൃദംഗധ്വനിയ്ക്കൊത്തു നീ നിന്‍റെ നൃത്തം തുടങ്ങി
ഓമനേ നീ നിന്‍റെ നൃത്തം തുടങ്ങി
സങ്കല്‍പ്പ പുഷ്പവന വീഥിയില്‍ പ്രേമ മംഗള മണിദീപ ജ്യോതിയില്‍

ആയിരം താരകളും ചന്ദ്രനും ഞാനും നിന്‍ ആനന്ദ നര്‍ത്തനം കണ്ടു (2)
എന്‍റെ സംഗീത സ്വരരാഗ യമുനയില്‍ നീന്താന്‍ ഇറങ്ങി വന്നു
സുന്ദരീ നീന്താന്‍ ഇറങ്ങി വന്നു

സങ്കല്‍പ്പ പുഷ്പവന വീഥിയില്‍ പ്രേമ മംഗള മണിദീപ ജ്യോതിയില്‍
തങ്കക്കിനാവി‌ന്‍റെ തംബുരു മീട്ടി ഇന്നലെ ഞാനിരുന്നു പാടി
സഖീ നിന്നെക്കുറിച്ചു മാത്രം പാടി

saṅgalppa puṣpavana vīthiyil prema maṁgaḽa maṇidība jyodiyil
taṅgakkināvi‌nṟĕ taṁburu mīṭṭi innalĕ ñānirunnu pāḍi
sakhī ninnĕkkuṟiccu mātraṁ pāḍi

kalbanā yavanigaykkappuṟamĕṅṅo nin kanagaccilaṅga kiluṅṅi (2)
ĕnṟa hṛdspanda mṛdaṁgadhvaniykkŏttu nī ninṟĕ nṛttaṁ tuḍaṅṅi
omane nī ninṟĕ nṛttaṁ tuḍaṅṅi
saṅgalppa puṣpavana vīthiyil prema maṁgaḽa maṇidība jyodiyil

āyiraṁ tāragaḽuṁ sandranuṁ ñānuṁ nin ānanda narttanaṁ kaṇḍu (2)
ĕnṟĕ saṁgīda svararāga yamunayil nīndān iṟaṅṅi vannu
sundarī nīndān iṟaṅṅi vannu

saṅgalppa puṣpavana vīthiyil prema maṁgaḽa maṇidība jyodiyil
taṅgakkināvi‌nṟĕ taṁburu mīṭṭi innalĕ ñānirunnu pāḍi
sakhī ninnĕkkuṟiccu mātraṁ pāḍi