ആ...ആ....ആ....
സങ്കല്പവൃന്ദാവനത്തില്‍ പൂക്കും
സൗഗന്ധികമേ പറയൂ പറയൂ
(സങ്കല്പവൃന്ദാവനത്തില്‍...)
നിന്നിലുലാവും നറുമണമേതൊരു
കന്നല്‍മിഴിയുടെ സ്വന്തം
സങ്കല്പവൃന്ദാവനത്തില്‍ പൂക്കും
സൗഗന്ധികമേ പറയൂ പറയൂ
മാന്ത്രികനിദ്രയില്‍ എന്നെ ലയിപ്പിച്ച
മായിക സൗരഭ പൂരം
(മാന്ത്രികനിദ്രയില്‍....)
ആത്മഹര്‍ഷങ്ങളില്‍ ആലോലമാടുന്നൊ-
രനുരാഗ ഹേമന്തഗന്ധം
ആരു നല്‍കീ നിനക്കാരു നല്‍കീ
ആ...ആ......
സങ്കല്പവൃന്ദാവനത്തില്‍ പൂക്കും
സൗഗന്ധികമേ പറയൂ പറയൂ
മാസ്മരശക്തിയാല്‍ എന്നെ അടുപ്പിച്ച
മായാമനോഹര വര്‍ണ്ണം
(മാസ്മരശക്തിയാല്‍....)
ഓരോ കിനാവിന്റെ തേനിതള്‍ത്തുമ്പിലും
ഒളിയിട്ടു നില്‍ക്കുന്ന വര്‍ണ്ണം
ആരു നല്‍കീ നിനക്കാരു നല്‍കീ
ആ...ആ.....
സങ്കല്പവൃന്ദാവനത്തില്‍ പൂക്കും
സൗഗന്ധികമേ പറയൂ പറയൂ
നിന്നിലുലാവും നറുമണമേതൊരു
കന്നല്‍മിഴിയുടെ സ്വന്തം
സങ്കല്പവൃന്ദാവനത്തില്‍ പൂക്കും
സൗഗന്ധികമേ പറയൂ പറയൂ
ആ....ആ...ആ...