Sandrappalungu manimaala

ചന്ദ്രപ്പളുങ്കു മണിമാല
Year
Language

ചന്ദ്രപ്പളുങ്കു മണിമാല മണിമാല
ശംഖുമാല ഓ ശംഖുമാല
കന്യാകുമാരിയിലേ കല്ലുമാല
മ്...മ്...
കല്ലുമാലപ്പെണ്ണിനെ കൈകൊണ്ടു പൊതിഞ്ഞിട്ട്
കാറ്റിനും വെയിലിനും കുളിരുകോരി ആഹാ
ചന്ദ്രപ്പളുങ്കു മണിമാല മണിമാല

ചിത്തിരത്തോണി തുഴഞ്ഞേവന്നൊരു
ചിത്രപ്പണിക്കാരാ
അക്കരെപ്പാറയില്‍ നീയിന്നു കൊത്തിയതാരുടെ
മായാരൂപം?
ആരുടെ മാ‍യാരൂപം?
നീലക്കടൽക്കരെ നൃത്തം വയ്ക്കും
നിന്റെ മായാരൂപം
ചിറ്റുളികൊണ്ടല്ലാ തങ്കച്ചുറ്റിക കൊണ്ടല്ലാ
സ്വപ്നം നല്‍കിയ പീലികള്‍ കൊണ്ടൊരു
ശില്പം തീര്‍ത്തു ഞാന്‍
മ്...മ്...

തൊട്ടാല്‍ പാടുന്ന തൂണുകള്‍ തീര്‍ത്തൊരു
കൊത്തുപണിക്കാരാ
പൊന്നമ്പലത്തില്‍ വയ്ക്കാനോ ഇതു
പൊന്നുംവിലയ്ക്കു കൊടുക്കാനോ?
സ്വര്‍ണ്ണം പൊതിഞ്ഞുഞാന്‍ സൂക്ഷിയ്ക്കും
നിന്റെ മായാരൂപം
പുഷ്പം ചൂടിയ്ക്കും എന്റെ സ്വപ്നം നേദിയ്ക്കും
നെഞ്ചില്‍ നിറയും രോമാഞ്ചങ്ങളില്‍
നിന്നെ മയക്കും ഞാന്‍
മ്...മ്...

sandrappaḽuṅgu maṇimāla maṇimāla
śaṁkhumāla o śaṁkhumāla
kanyāgumāriyile kallumāla
m...m...
kallumālappĕṇṇinĕ kaigŏṇḍu pŏdiññiṭṭ
kāṭrinuṁ vĕyilinuṁ kuḽirugori āhā
sandrappaḽuṅgu maṇimāla maṇimāla

sittirattoṇi tuḻaññevannŏru
sitrappaṇikkārā
akkarĕppāṟayil nīyinnu kŏttiyadāruḍĕ
māyārūbaṁ?
āruḍĕ māyārūbaṁ?
nīlakkaḍalkkarĕ nṛttaṁ vaykkuṁ
ninṟĕ māyārūbaṁ
siṭruḽigŏṇḍallā taṅgaccuṭriga kŏṇḍallā
svapnaṁ nalgiya pīligaḽ kŏṇḍŏru
śilbaṁ tīrttu ñān
m...m...

tŏṭṭāl pāḍunna tūṇugaḽ tīrttŏru
kŏttubaṇikkārā
pŏnnambalattil vaykkāno idu
pŏnnuṁvilaykku kŏḍukkāno?
svarṇṇaṁ pŏdiññuñān sūkṣiykkuṁ
ninṟĕ māyārūbaṁ
puṣpaṁ sūḍiykkuṁ ĕnṟĕ svapnaṁ nediykkuṁ
nĕñjil niṟayuṁ romāñjaṅṅaḽil
ninnĕ mayakkuṁ ñān
m...m...