രാധേ……
രാധേ ഹരി ഗീതേ അനുരൂപേ നീ വരൂ വരൂ
ദേവി മധുബാലേ വനമാലേ ഈ കണ്ണന്റെ കല്യാണമായ്
ചന്ദ്രമുഖീ ഗോപികേ രാഗ നന്ദന രാധികേ
കാത്തുനില്പതെന്തിനായി നീ
എന്റെ നെഞ്ചിൽ ചേർത്തു ഞാൻ കാത്തു വച്ചൊരു പാൽക്കുടം
കട്ടെടുത്തുടക്കുകില്ലെ നീ…
കാട്ടുമുളം തണ്ടിലേ പാട്ടുകളാൽ നിങ്ങളെ
പീലിയായ് ഗോപിയായ് മാലയായ് മാറ്റും കണ്ണൻ
(ചന്ദ്രമുഖീ……… കട്ടെടുത്തുടക്കുകില്ലെ നീ)
നീ വരുമെന്നു നിനവോടെ കാളിന്ദി പുഴയിങ്കൽ മാറോളം മുങ്ങി നിന്നു
പൂഞ്ചേല കവരാനും കളകാഞ്ചിയാകാനും എന്തേ കള്ളൻ വന്നീലാ
താലോലം ആടുന്ന താമര മൊട്ടുകൾ സഖികങ്ങൾ ആയിരുന്നുവോ
കളകളം പാടുന്ന ഓളങ്ങൾ നിങ്ങളെ പുളകമോടെ ഓമനിക്കുമോ
ഉം…… കാത്തിരിക്കും മിഴികളിൽ ഉടനണയുകയില്ല നീ
മാരനിരിക്കും വേളയിൽ മനം കൊതിപ്പിച്ചു മുന്നിൽ വരും
(ചന്ദ്രമുഖീ………… കട്ടെടുത്തുടക്കുകില്ലേ നീ)
നീ മേയ്ക്കുമെന്നാശിച്ചു മോഹത്തിനാലമ്പാടി പയ്യെല്ലാമഴിഞ്ഞു വന്നൂ
അനുരാഗ തേനൂറും കനവിൻ കദമ്പോരം എന്തേ കള്ളൻ നിന്നീലാ
നിറയൌവനങ്ങളിലേ നിങ്ങളിലാരുടെ നികുഞ്ചത്തിൽ ഇന്നു ഞാൻ വരും
ആരറിയുന്നെൻ ചഞ്ചല മാനസം ആത്മ രാഗമാർക്കു ഞാൻ തരും
ഉം……… കാമിനിമാരായിരം കനവുകൾ നൂറായിരം
അനുദിനം അതിനേകനാം കുഴയുവതീ കണ്ണൻ മാത്രം
ചന്ദ്രമുഖീ ഗോപികേ രാഗ നന്ദന രാധികേ
കാത്തുനില്പതെന്തിനായി നീ
എന്റെ നെഞ്ചിൽ ചേർത്തു ഞാൻ കാത്തു വച്ചൊരു പാൽക്കുടം
തച്ചുടച്ച കള്ളനെങ്ങു പോയ്
കാട്ടുമുളം തണ്ടിലെ പാട്ടുകളാൽ നമ്മുടെ
മാനസം കൊണ്ടവൻ മായയായ് മാഞ്ഞേ പോയില്ലേ