Sandralekhayende

ചന്ദ്രലേഖയെന്തേ
Year
Language

ചന്ദ്രലേഖയെന്തേ നിന്നില്‍
വാടിനില്‍പ്പതിനിയും?
മൌനരേഖയെന്തേ നിന്നില് ‍
മൂടിനില്‍പ്പതിനിയും?
നിന്‍ വസന്തമുണരാനിനിയും
എന്തുനല്‍കുമീ ഞാന്‍ ?

വിണ്ണിന്‍ രാജധാനിയില്‍ ‍
നിന്നോടൊത്തു ഞാന്‍ വരാം
മേഘം പെയ്തിറങ്ങുമീ
നിനവില്‍ മിന്നലായ് വരാം
സ്വര്‍ഗ്ഗം തൊഴുതിറങ്ങുംനിന്റെ-
യുള്ളില്‍ രാഗമായ് വരാം
ദേവീ.....
തങ്കസ്വപ്നം നല്‍കാം വര്‍ണ്ണപ്പൂക്കള്‍ നല്‍കാം
തുമ്പക്കാവില്‍ നീളെ പാടാന്‍ കൂടെപ്പോരൂ
ചന്ദ്രലേഖയെന്തേ.........

മഴവില്‍പ്പീലി കൊണ്ടുഞാന്‍
എഴുതാം നിന്റെ ഭംഗികള്‍
ഇനിനിന്‍ കൊച്ചു കുമ്പിളില്‍ ‍
നല്‍കാം പ്രണയ സാഗരം
ചേതോഹാരിയാമെന്‍ പ്രേമഭൂവില്‍
നീവരില്ലയോ?
ദേവീ.....
സ്നേഹത്തൂവല്‍ നല്‍കാം മോഹത്താലം നല്‍കാം
ഇല്ലിക്കാട്ടിന്നുള്ളില്‍ പോരൂ കൂടെപ്പോരൂ

sandralekhayĕnde ninnil
vāḍinilppadiniyuṁ?
maൌnarekhayĕnde ninnil
mūḍinilppadiniyuṁ?
nin vasandamuṇarāniniyuṁ
ĕndunalgumī ñān ?

viṇṇin rājadhāniyil
ninnoḍŏttu ñān varāṁ
meghaṁ pĕydiṟaṅṅumī
ninavil minnalāy varāṁ
svarggaṁ tŏḻudiṟaṅṅuṁninṟĕ-
yuḽḽil rāgamāy varāṁ
devī.....
taṅgasvapnaṁ nalgāṁ varṇṇappūkkaḽ nalgāṁ
tumbakkāvil nīḽĕ pāḍān kūḍĕpporū
sandralekhayĕnde.........

maḻavilppīli kŏṇḍuñān
ĕḻudāṁ ninṟĕ bhaṁgigaḽ
ininin kŏccu kumbiḽil
nalgāṁ praṇaya sāgaraṁ
sedohāriyāmĕn premabhūvil
nīvarillayo?
devī.....
snehattūval nalgāṁ mohattālaṁ nalgāṁ
illikkāṭṭinnuḽḽil porū kūḍĕpporū