Sandragiranam saalicceduttoru

ചന്ദ്രകിരണം ചാലിച്ചെടുത്തൊരു
Work
Year
Language

ചന്ദ്രകിരണം ചാലിച്ചെടുത്തൊരു സ്വര്‍ണ്ണതിലകം ചാര്‍ത്തി
പാടാനെത്തി ഭവാനുറങ്ങും പാലാഴിക്കരയില്‍
ഞാനീ പാലാഴിക്കരയില്‍.....(ചന്ദ്രകിരണം....)

സര്‍വ്വചരാചര ഹൃദയമുണര്‍ത്തും സാഗരസംഗീതം...
എന്റെ പുല്ലാങ്കുഴലില്‍ നിറയ്ക്കാന്‍ ഏകാകിനിയായ് വന്നു ഞാന്‍
ഏകാകിനിയായ് വന്നു.....
എന്നെ മൃത്യുവിനിരുളിലുറക്കി പിന്നെയുഷസ്സിലുണര്‍ത്തി....
എന്തിനിത്ര മുഖഛാ‍യകള്‍ നീ എനിയ്ക്കു വെറുതെ നല്‍കീ...
നല്‍കീ......

ചന്ദ്രകിരണം ചാലിച്ചെടുത്തൊരു സ്വര്‍ണ്ണതിലകം ചാര്‍ത്തി
പാടാനെത്തി ഭവാനുറങ്ങും പാലാഴിക്കരയില്‍
ഞാനീ പാലാഴിക്കരയില്‍.....

നിന്റെ നാഭീപുഷ്പദലങ്ങളില്‍ നിറയും സൌന്ദര്യം
അന്തരംഗസരസ്സില്‍ വിടര്‍ത്താന്‍ ആ‍രാധികയായ് നിന്നു ഞാന്‍
ആരാധികയായ് നിന്നു....
എന്റെ ഗാനാലാപനശൈലികള്‍ എന്നും കേള്‍ക്കാനാണോ
തങ്കഗോപുരവാതിലിനരികില്‍ തപസ്സിനെന്നെയിരുത്തീ.....
ഇരുത്തീ.....

ചന്ദ്രകിരണം ചാലിച്ചെടുത്തൊരു സ്വര്‍ണ്ണതിലകം ചാര്‍ത്തി
പാടാനെത്തി ഭവാനുറങ്ങും പാലാഴിക്കരയില്‍
ഞാനീ പാലാഴിക്കരയില്‍.....

sandragiraṇaṁ sāliccĕḍuttŏru svarṇṇadilagaṁ sārtti
pāḍānĕtti bhavānuṟaṅṅuṁ pālāḻikkarayil
ñānī pālāḻikkarayil.....(sandragiraṇaṁ....)

sarvvasarāsara hṛdayamuṇarttuṁ sāgarasaṁgīdaṁ...
ĕnṟĕ pullāṅguḻalil niṟaykkān egāginiyāy vannu ñān
egāginiyāy vannu.....
ĕnnĕ mṛtyuviniruḽiluṟakki pinnĕyuṣassiluṇartti....
ĕndinitra mukhachāyagaḽ nī ĕniykku vĕṟudĕ nalgī...
nalgī......

sandragiraṇaṁ sāliccĕḍuttŏru svarṇṇadilagaṁ sārtti
pāḍānĕtti bhavānuṟaṅṅuṁ pālāḻikkarayil
ñānī pālāḻikkarayil.....

ninṟĕ nābhībuṣpadalaṅṅaḽil niṟayuṁ saൌndaryaṁ
andaraṁgasarassil viḍarttān ārādhigayāy ninnu ñān
ārādhigayāy ninnu....
ĕnṟĕ gānālābanaśailigaḽ ĕnnuṁ keḽkkānāṇo
taṅgagoburavādilinarigil tabassinĕnnĕyiruttī.....
iruttī.....

sandragiraṇaṁ sāliccĕḍuttŏru svarṇṇadilagaṁ sārtti
pāḍānĕtti bhavānuṟaṅṅuṁ pālāḻikkarayil
ñānī pālāḻikkarayil.....