Sandrabimbam

ചന്ദ്രബിംബം
Work
Year
Language

ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാ‍നേ നീ
എന്റെ നെഞ്ചില്‍ തുള്ളിവന്നതെന്തിനാണ്?
കാളിദാസന്‍ കണ്ടെടുത്ത കന്നിമാനേ നിന്‍
കണ്ണിലെന്റെ കൊമ്പുകൊണ്ടതെങ്ങിനാണ്?

ആഹാഹാഹഹാ...ആഹഹാ....

മയക്കുന്ന മയില്‍പ്പീലി മിഴിയിണകള്‍
മന്മഥന്റെ മലരമ്പിന്‍ ആവനാഴികള്‍
മന്ദഹാസമഴയില്‍ ഞാന്‍ നനഞ്ഞുവല്ലോ - നിന്റെ
മനസ്സെന്ന പുഴയില്‍ ഞാന്‍ കുളിച്ചുവല്ലോ
ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാ‍നേ നീ
എന്റെ നെഞ്ചില്‍ തുള്ളിവന്നതെന്തിനാണ്?

കുടകിലെ വസന്തമായി വിടര്‍ന്നവള്‍ നീ - എന്‍
കരളിന്റെ പുത്തരിയായി നിറഞ്ഞവള്‍ നീ
എന്റെ ലോകം വാനംപോലെ വളര്‍ന്നുവല്ലോ
എന്‍ ഹൃദയം തിങ്കളെപ്പോല്‍ തെളിഞ്ഞുവല്ലോ
ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാ‍നേ നീ
എന്റെ നെഞ്ചില്‍ തുള്ളിവന്നതെന്തിനാണ്?

sandrabiṁbaṁ nĕñjileṭruṁ puḽḽimāne nī
ĕnṟĕ nĕñjil tuḽḽivannadĕndināṇ?
kāḽidāsan kaṇḍĕḍutta kannimāne nin
kaṇṇilĕnṟĕ kŏmbugŏṇḍadĕṅṅināṇ?

āhāhāhahā...āhahā....

mayakkunna mayilppīli miḻiyiṇagaḽ
manmathanṟĕ malarambin āvanāḻigaḽ
mandahāsamaḻayil ñān nanaññuvallo - ninṟĕ
manassĕnna puḻayil ñān kuḽiccuvallo
sandrabiṁbaṁ nĕñjileṭruṁ puḽḽimāne nī
ĕnṟĕ nĕñjil tuḽḽivannadĕndināṇ?

kuḍagilĕ vasandamāyi viḍarnnavaḽ nī - ĕn
karaḽinṟĕ puttariyāyi niṟaññavaḽ nī
ĕnṟĕ logaṁ vānaṁpolĕ vaḽarnnuvallo
ĕn hṛdayaṁ tiṅgaḽĕppol tĕḽiññuvallo
sandrabiṁbaṁ nĕñjileṭruṁ puḽḽimāne nī
ĕnṟĕ nĕñjil tuḽḽivannadĕndināṇ?