Sandhyayaam kadalile

സന്ധ്യയാം കടലിലെ
Year
Language

സന്ധ്യയാം കടലിലെ സൂര്യന്‍ എങ്ങോട്ടു പോയ്‌
കാര്‍മുകില്‍ കുടിലിലെ ചന്ദ്രനെങ്ങോട്ടു പോയ്‌
ഇരുളുന്നു മണ്‍കൂടിതില്‍ ഒരു താരകം മാത്രമായ്
ഞാന്‍ ഏകയായ്.....ഞാന്‍ ഏകയായ്
നിന്‍ വാക്കുകള്‍ എന്‍ സാന്ത്വനം മാത്രമായ്
സന്ധ്യയാം കടലിലെ സൂര്യന്‍ എങ്ങോട്ടു പോയ്‌
കാര്‍മുകില്‍ കുടിലിലെ ചന്ദ്രനെങ്ങോട്ടു പോയ്‌

അച്ഛന്റെ സ്വപ്നമോ പ്രണയത്തിന്‍ ദാഹമോ
ഇതിലേതെന്‍ ദൈവമേ വലുതേതെന്നോതുമോ
കനിവില്ലാ കാലമേ വിധി തീര്‍ക്കും കെണികളില്‍
ഇനി മുന്നോട്ടണയുവാന്‍ വഴിയേതെന്നോതുമോ
ഓര്‍മ്മകള്‍ മായ്ക്കുവാന്‍ എന്തെളുപ്പം
മറവിയില്‍ മുങ്ങുവാന്‍ എന്തെളുപ്പം
മായ്ച്ചാലും മായുമോ തീര്‍ത്താലും തീരുമോ
ആ കനവിലെ മുറിവുകള്‍
സന്ധ്യയാം കടലിലെ സൂര്യന്‍ എങ്ങോട്ടു പോയ്‌
കാര്‍മുകില്‍ കുടിലിലെ ചന്ദ്രനെങ്ങോട്ടു പോയ്‌

ഞാന്‍ അറിയാതെന്നിലെ മുരളിയിലൊരു ഗാനമായ്
ഞാന്‍ അറിയാതെന്നിലേ തേന്‍ തുളുമ്പും ഈണമായ്
അനുരാഗം വന്നതും അതു മെല്ലെ പൂത്തതും
പ്രണയത്തിന്‍ ശലഭമായ് അവ മെല്ലെ പറന്നതും
വെറുതെയെന്നോതുവാന്‍ എന്തെളുപ്പം
വ്യർത്ഥമെന്നോതുവാന്‍ എന്തെളുപ്പം
എന്‍ കരളേ എങ്ങു നീ....എന്‍ നിഴലേ എങ്ങു നീ
ഈ വീഥിയില്‍ ഞാന്‍ മാത്രമായ്......
(സന്ധ്യയാം.....)

sandhyayāṁ kaḍalilĕ sūryan ĕṅṅoṭṭu poy‌
kārmugil kuḍililĕ sandranĕṅṅoṭṭu poy‌
iruḽunnu maṇgūḍidil ŏru tāragaṁ mātramāy
ñān egayāy.....ñān egayāy
nin vākkugaḽ ĕn sāndvanaṁ mātramāy
sandhyayāṁ kaḍalilĕ sūryan ĕṅṅoṭṭu poy‌
kārmugil kuḍililĕ sandranĕṅṅoṭṭu poy‌

acchanṟĕ svapnamo praṇayattin dāhamo
idiledĕn daivame valudedĕnnodumo
kanivillā kālame vidhi tīrkkuṁ kĕṇigaḽil
ini munnoṭṭaṇayuvān vaḻiyedĕnnodumo
ormmagaḽ māykkuvān ĕndĕḽuppaṁ
maṟaviyil muṅṅuvān ĕndĕḽuppaṁ
māyscāluṁ māyumo tīrttāluṁ tīrumo
ā kanavilĕ muṟivugaḽ
sandhyayāṁ kaḍalilĕ sūryan ĕṅṅoṭṭu poy‌
kārmugil kuḍililĕ sandranĕṅṅoṭṭu poy‌

ñān aṟiyādĕnnilĕ muraḽiyilŏru gānamāy
ñān aṟiyādĕnnile ten duḽumbuṁ īṇamāy
anurāgaṁ vannaduṁ adu mĕllĕ pūttaduṁ
praṇayattin śalabhamāy ava mĕllĕ paṟannaduṁ
vĕṟudĕyĕnnoduvān ĕndĕḽuppaṁ
vyartthamĕnnoduvān ĕndĕḽuppaṁ
ĕn karaḽe ĕṅṅu nī....ĕn niḻale ĕṅṅu nī
ī vīthiyil ñān mātramāy......
(sandhyayāṁ.....)