(പു) പൊന്നന്തിയില്‍ പൂനിലാച്ചിറകില്‍
സ്വപ്നത്തിലേ സ്വര്‍ഗ്ഗമൂര്‍ന്നിറങ്ങി
(സ്ത്രീ) തിളങ്ങും പൊന്തൂവലിന് തൂമഞ്ഞുമെയ്യില് തഴുകി
ഈറന്‍ അണിഞ്ഞു നാം
ഒന്നു ചേരാനായു് നമ്മള് ഓര്‍ത്തതല്ലല്ലോ
(സ്ത്രീ) പൊന്നന്തിയില്‍ പൂനിലാച്ചിറകില്‍
(പു) സ്വപ്നത്തിലേ സ്വര്‍ഗ്ഗമൂര്‍ന്നിറങ്ങി
(സ്ത്രീ) പൂമൊട്ടില്‍ തളര്ന്നിളകും തേന്‍ വണ്ടായി മുരണ്ടു നീ (2)
(പു) ഈ രാവിനുണ്ടൊരായിരം മൗനം നിറഞ്ഞ രഹസ്യങ്ങള്‍ (2)
(സ്ത്രീ) കാത്തു നില്പ്പൂ ഞാന്‍ കാതിലോതുമോ നീ
(പു) മനം നിറയേ എന്നും കാണും കനവെന്തെന്നോര്ക്കാമോ
(സ്ത്രീ) നമുക്കോര്‍ത്തു മതിവരുമോ
(ഡു) പൊന്നന്തിയില്‍ പൂനിലാച്ചിറകില്‍
സ്വപ്നത്തിലേ സ്വര്‍ഗ്ഗമൂര്‍ന്നിറങ്ങി
(സ്ത്രീ) ഞാന്‍ എന്നെ മറക്കുകയോ മാന്‍പേട മെരുങ്ങുകയോ (2)
(പു) ഈ ആശ്രമം പുണ്യാശ്രമം ഓ മാലിനി നീ തളരേണ്ട (2)
(സ്ത്രീ) ചാരെ വന്നെന്നെ ചാമയൂട്ടുമോ നീ
(പു) അരികില്‍ വരൂ മാനേ നിന്നെ പുണരാനുണ്ടാവേശം
(സ്ത്രീ) അതു താനെന്നഭിലാഷം
(പൊന്നന്തിയില്‍)
ആ... ഹാ...