Sandhyaa vandanam

സന്ധ്യാ വന്ദനം
Year
Language

സന്ധ്യാവന്ദനം വന്ദനം
ദുഃഖസംഗീതപ്രിയകളാം സ്വപ്നങ്ങളേ
സന്ധ്യാവന്ദനം വന്ദനം

എന്റെ ചുടുയൌവനത്തെ പുണര്‍ന്നു നിന്നപ്പോള്‍
എന്തൊരു സൌന്ദര്യമായിരുന്നു-നിങ്ങള്‍
ക്കെന്തൊരാവേശമായിരുന്നു
കാലം ദഹിപ്പിച്ച വര്‍ണാശ്രമങ്ങള്‍ തന്‍
കാറ്റൂതിക്കെടുത്താത്ത ചിതയില്‍
തകര്‍ന്നുവീണു നിങ്ങള്‍ തകര്‍ന്നു വീണു
ഒരു തീണ്ടാപ്പാടകലെ ഞാന്‍ നോക്കിനിന്നു
ഉദകം നിങ്ങള്‍ക്കന്ത്യോദകം
(സന്ധ്യാവന്ദനം )
എന്റെ മനസരസ്സിലെ സുവര്‍ണ്ണപുഷ്പങ്ങള്‍
ക്കെന്തൊരു സൌരഭ്യമായിരുന്നു -അ
ന്നെന്തൊരുന്മാദമായിരുന്നു
തീരം തകര്‍ക്കുന്ന കാലപ്രവാഹത്തിന്‍
തീപോലെ പൊള്ളുന്ന തിരയില്‍
അടര്‍ന്നുവീണു-അവ അടര്‍ന്നു വീണു
ഞാനൊരേകാന്ത ഗദ്ഗദമായ് നോക്കിനിന്നു
ഉദകം നിങ്ങള്‍ക്കന്ത്യോദകം
(സന്ധ്യാവന്ദനം)

sandhyāvandanaṁ vandanaṁ
duḥkhasaṁgīdapriyagaḽāṁ svapnaṅṅaḽe
sandhyāvandanaṁ vandanaṁ

ĕnṟĕ suḍuyaൌvanattĕ puṇarnnu ninnappoḽ
ĕndŏru saൌndaryamāyirunnu-niṅṅaḽ
kkĕndŏrāveśamāyirunnu
kālaṁ dahippicca varṇāśramaṅṅaḽ tan
kāṭrūdikkĕḍuttātta sidayil
tagarnnuvīṇu niṅṅaḽ tagarnnu vīṇu
ŏru tīṇḍāppāḍagalĕ ñān nokkininnu
udagaṁ niṅṅaḽkkandyodagaṁ
(sandhyāvandanaṁ )
ĕnṟĕ manasarassilĕ suvarṇṇabuṣpaṅṅaḽ
kkĕndŏru saൌrabhyamāyirunnu -a
nnĕndŏrunmādamāyirunnu
tīraṁ tagarkkunna kālapravāhattin
tībolĕ pŏḽḽunna tirayil
aḍarnnuvīṇu-ava aḍarnnu vīṇu
ñānŏregānda gadgadamāy nokkininnu
udagaṁ niṅṅaḽkkandyodagaṁ
(sandhyāvandanaṁ)