തേനിലഞ്ഞി തളിരിലഞ്ഞി
തിരുവാതിരത്താരിലഞ്ഞീ
താരിലഞ്ഞിച്ചില്ലയിലൊരു താലിവള്ളി
താമരവള്ളി
താമരവള്ളിയിലാടി വാ പെണ്ണേ പാടി വാപെണ്ണേ
താഴ്വരപ്പൂ തൃത്താപ്പൂ ചൂടി വാ പെണ്ണേ താ തെയ്
കാറ്റോടും വഴി കതിരോടും വഴി
കിള്ളിമംഗലക്കുളിരോടും വഴി
കന്നിമാറുലയേ ഒന്നരമുണ്ടുലയേ
ചില്ലാട്ടം പറന്നാടിവാ കണ്ണേ അലഞ്ഞു വാ കണ്ണേ
ചെമ്പൂവമ്പനെ കണ്ടു വാ കണ്ണേ കറങ്ങി വാ
കണ്ണേ താതെയ്
ചെമ്മാനക്കിളി പൊന്മാനക്കിളി
ചന്ദ്രചന്ദനചെറു പീലിക്കിളി
ചെല്ലക്കണ്ണലയേ ചിത്തിരച്ചിറകുലയേ
തുള്ളാട്ടം പറന്നാടി വാ തുമ്പീ അലഞ്ഞു വാ തുമ്പീ
അല്ലിപ്പൂമദമുണ്ടു വാ തുമ്പീ ഉറങ്ങി വാ
തുമ്പീ താതെയ്