Sandhya tan ambalattil

സന്ധ്യ തൻ അമ്പലത്തിൽ
Year
Language

സന്ധ്യതന്‍ അമ്പലത്തില്‍
കുങ്കുമ പൂത്തറയില്‍
ചന്ദന കാപ്പു ചാര്‍ത്തി
അമ്പിളീ ദേവിയായി
താരകള്‍ ആരതിയായി
സന്ധ്യതന്‍ അമ്പലത്തില്‍

ആ...ആ....ആ...
ആ...ആ....ആ....
ലലലാ ലലലാ ലലലാ ലാലാ
ലലലാ ലലലാ ലാലാ ലാ ലാ

മാഘ മുകില്‍ മാലികകള്‍ വന്നു തൊഴുതു
രാഗ മധുരാഞ്ജലികള്‍ വീണു തൊഴുതു
തരംഗ ഗംഗയാടുമെന്റെ മനസ്സു വീണയാകവേ
പ്രണയ ഗാന ദേവതേ നിന്‍
ഹൃദയ വാതില്‍ തേടി ഞാന്‍
സന്ധ്യതന്‍ അമ്പലത്തില്‍

ആഹാഹഹാ ..ആഹാ ആഹാ ആഹാ
ആഹാഹഹാ...ആഹാ ആഹാ ആഹാ

മാളികയില്‍ നിന്റെ നിഴല്‍ കണ്ടു സഖി ഞാന്‍
പാദസരം പാടുമെന്നു കാത്തു സഖി ഞാന്‍ (2)
ചിലങ്ക ചാര്‍ത്തി ഉറങ്ങും നിന്റെ
ജാലകത്തെ ഉണര്‍ത്തുവാന്‍ (2)
കദന താളം പൂക്കുമെന്റെ
ഗാനം തെന്നലാക്കി ഞാന്‍
സന്ധ്യതന്‍ അമ്പലത്തില്‍
കുങ്കുമ പൂത്തറയില്‍
ചന്ദന കാപ്പു ചാര്‍ത്തി
അമ്പിളീ ദേവിയായി
താരകള്‍ ആരതിയായി
സന്ധ്യതന്‍ അമ്പലത്തില്‍

sandhyadan ambalattil
kuṅguma pūttaṟayil
sandana kāppu sārtti
ambiḽī deviyāyi
tāragaḽ āradiyāyi
sandhyadan ambalattil

ā...ā....ā...
ā...ā....ā....
lalalā lalalā lalalā lālā
lalalā lalalā lālā lā lā

māgha mugil māligagaḽ vannu tŏḻudu
rāga madhurāñjaligaḽ vīṇu tŏḻudu
taraṁga gaṁgayāḍumĕnṟĕ manassu vīṇayāgave
praṇaya gāna devade nin
hṛdaya vādil teḍi ñān
sandhyadan ambalattil

āhāhahā ..āhā āhā āhā
āhāhahā...āhā āhā āhā

māḽigayil ninṟĕ niḻal kaṇḍu sakhi ñān
pādasaraṁ pāḍumĕnnu kāttu sakhi ñān (2)
silaṅga sārtti uṟaṅṅuṁ ninṟĕ
jālagattĕ uṇarttuvān (2)
kadana tāḽaṁ pūkkumĕnṟĕ
gānaṁ tĕnnalākki ñān
sandhyadan ambalattil
kuṅguma pūttaṟayil
sandana kāppu sārtti
ambiḽī deviyāyi
tāragaḽ āradiyāyi
sandhyadan ambalattil