തുമ്പപ്പൂക്കോടിയുടുത്തു്...തൃപ്പടിപ്പൊന്നളന്നു്
തിരി വിതയ്ക്കാന്‍ ...പറ നിറയ്ക്കാന്‍ കളമൊരുക്കും കൈകളില്‍
നിറ നിറ...പൊലി പൊലി പൊലി...പറ നിറ...നിറ പൊലി പൊലി
നിറ നിറ...പറ നിറ പാടിയുണർന്നൂ ഭൂമിപ്പെണ്ണ്........
(തുമ്പപ്പൂ...)
അടിമച്ചങ്ങല പൊട്ടിച്ചെറിയാന്‍ ഒരു നവലോകം പണിയാന്‍
പിഴച്ച നീതികളുടച്ചു വാര്‍ക്കാന്‍ കുതിച്ചു മുന്നോട്ടുയരാന്‍ (അടിമച്ചങ്ങല...)
ഉയരും കൊടികളുമേന്തി വരും യുവജനകോടികളേ മുന്നോട്ടു്
ഉയരും കൊടികളുമേന്തി വരും യുവജനകോടികളേ മുന്നോട്ടു്..മുന്നോട്ടു്
ഉണരട്ടങ്ങനെ ഉണരട്ടെ സ്നേഹവസന്തം പുലരട്ടെ(2)
നിറയട്ടങ്ങനെ നിറയട്ടെ ഹരിതവിപ്ലവം പടരട്ടെ(2)
മണിമുറ്റം മെഴുകി..വാല്‍ക്കണ്ണെഴുതി
കണ്ണാന്തളിയില്ലത്തൊരു തുമ്പിയുറഞ്ഞൂ (മണിമുറ്റം...)
പുല്ലത്തൊടിയിറയത്തൊരു മുത്തു വിളഞ്ഞൂ
കസ്ത്തൂരിത്തൊടുകുറിയുടെ ചന്തമുണര്ന്നൂ
പൊന്നോലക്കൂടയില് മുന്നാഴിക്കതിരുമായ്
മൂവന്തിക്കിടാവോ മറഞ്ഞുനിന്നൂ...മറഞ്ഞു നിന്നു...
തുടിനെല്ലിന് മന്ത്രമുതിര്ന്നു...കാവിലെപ്പാട്ടുയര്ന്നു
നിലവിളക്കിന് നറുവെളിച്ചം കണിയൊരുക്കും വേളയായ്
നിറ നിറ...പൊലി പൊലി പൊലി...പറ നിറ...നിറ പൊലി പൊലി
നിറ നിറ...പറനിറ പാടിവിളങ്ങീ ഭൂമിപ്പെണ്ണ്........
(തുമ്പപ്പൂ...)