Sandaryame

സൌന്ദര്യമേ
Work
Year
Language

സൗന്ദര്യമേ നീയെവിടെ സൗവര്‍ണ്ണമേ നീയെവിടെ (2)
തലമുറയായി ഗായകര്‍ വാഴ്ത്തിയ (2)
ശാലീനതേ നീയെവിടെ
(സൗന്ദര്യമേ)

സൗഗന്ധികങ്ങളാല്‍ നീയീഭൂമിയെ പൊതിഞ്ഞു നില്‍ക്കുമ്പോള്‍ (2)
ഒരു നോക്കു നിന്നെ കാണാന്‍ കഴിഞ്ഞെങ്കില്‍ (2)
നിന്മുഖം നോക്കി പാടാന്‍ കഴിഞ്ഞെങ്കില്‍ (2)
(സൗന്ദര്യമേ)

അമൃതസ്വരങ്ങളാല്‍ നീയെന്‍ ചിന്തകള്‍ മധുരിതമാക്കുമ്പോള്‍ (2)
തമസ്സില്‍ നിന്നെന്മിഴി വിടരാന്‍ തുടിക്കുന്നു (2)
നിന്‍ചിരി കണ്ടതില്‍ മുഴുകാന്‍ കൊതിക്കുന്നു (2)
(സൗന്ദര്യമേ)

saundaryame nīyĕviḍĕ sauvarṇṇame nīyĕviḍĕ (2)
talamuṟayāyi gāyagar vāḻttiya (2)
śālīnade nīyĕviḍĕ
(saundaryame)

saugandhigaṅṅaḽāl nīyībhūmiyĕ pŏdiññu nilkkumboḽ (2)
ŏru nokku ninnĕ kāṇān kaḻiññĕṅgil (2)
ninmukhaṁ nokki pāḍān kaḻiññĕṅgil (2)
(saundaryame)

amṛtasvaraṅṅaḽāl nīyĕn sindagaḽ madhuridamākkumboḽ (2)
tamassil ninnĕnmiḻi viḍarān duḍikkunnu (2)
ninciri kaṇḍadil muḻugān kŏdikkunnu (2)
(saundaryame)