Sandanattennalaay

ചന്ദനത്തെന്നലായ്‌
Year
Language

ചന്ദനത്തെന്നലായു് ഞാന്‍ നിന്റെ ലോലമാം
ചാമരത്തിരുമുടിയില്‍ തൊട്ടു
മാറില്‍ മയങ്ങുന്നൊരുണ്ണിയായു് ഞാന്‍
നിന്റെ താരാട്ടുപാട്ടില്‍ ലയിച്ചു
ഒരു കുഞ്ഞു പൈതലായു് ഞാന്‍ ഇനിയുമമ്മേ
നിന്‍ മടിത്തട്ടില്‍ മയങ്ങട്ടെയോ
(ചന്ദനത്തെന്നലായു് ......)

ഓര്‍മ്മ തന്‍ പാതിരത്തോണീല്‍ കൊളുത്തുന്നൊ -
രോടല്‍ വിളക്കിന്റെ നാളമായു് നീ
(ഓര്‍മ്മ തന്‍ )
പാതിയും പിന്നിട്ട വഴികള്‍ ഞാന്‍ കൈവിട്ട
പാഴു്നിലാപ്പക്ഷി തന്‍ തൂവലായി
ഒരു കുഞ്ഞു പൈതലായു് ഞാന്‍ ഇനിയുമമ്മേ
നിന്‍ മടിത്തട്ടില്‍ മയങ്ങട്ടെയോ
(ചന്ദനത്തെന്നലായു് ......)

തൂവെയില്‍ വീണു നിന്‍ നെറ്റിമേല്‍ പൊള്ളവേ
തൂവേര്‍പ്പു തുള്ളികള്‍ ഞാന്‍ തുടയ്ക്കാം
വെണ്ണിലാച്ചന്ദനം തൊട്ടു ഞാന്‍ നിന്നുടെ
മെയ്യില്‍ തണുപ്പിന്‍ തലോടലാവാം
ഒരു കുഞ്ഞു പൈതലായു് ഞാന്‍ ഇനിയുമമ്മേ
നിന്‍ മടിത്തട്ടില്‍ മയങ്ങട്ടെയോ
(ചന്ദനത്തെന്നലായു് ......)

sandanattĕnnalāyu് ñān ninṟĕ lolamāṁ
sāmarattirumuḍiyil tŏṭṭu
māṟil mayaṅṅunnŏruṇṇiyāyu് ñān
ninṟĕ tārāṭṭubāṭṭil layiccu
ŏru kuññu paidalāyu് ñān iniyumamme
nin maḍittaṭṭil mayaṅṅaṭṭĕyo
(sandanattĕnnalāyu് ......)

ormma tan pādirattoṇīl kŏḽuttunnŏ -
roḍal viḽakkinṟĕ nāḽamāyu് nī
(ormma tan )
pādiyuṁ pinniṭṭa vaḻigaḽ ñān kaiviṭṭa
pāḻu്nilāppakṣi tan dūvalāyi
ŏru kuññu paidalāyu് ñān iniyumamme
nin maḍittaṭṭil mayaṅṅaṭṭĕyo
(sandanattĕnnalāyu് ......)

tūvĕyil vīṇu nin nĕṭrimel pŏḽḽave
tūverppu tuḽḽigaḽ ñān duḍaykkāṁ
vĕṇṇilāccandanaṁ tŏṭṭu ñān ninnuḍĕ
mĕyyil taṇuppin daloḍalāvāṁ
ŏru kuññu paidalāyu് ñān iniyumamme
nin maḍittaṭṭil mayaṅṅaṭṭĕyo
(sandanattĕnnalāyu് ......)