Sandanappadavil

ചന്ദനപ്പടവില്‍
Year
Language

ചന്ദനപ്പടവിലെ ചാരുലതേ - നിന്റെ
ചന്ദ്രവദനം ഞാന്‍ കണ്ടു
മന്ദപവനന്‍ തലോടും കവിളില്‍
ഇന്ദ്രധനുസ്സു ഞാന്‍ കണ്ടു

(ചന്ദനപ്പടവിലെ)

മന്മഥഗന്ധി, നിന്‍ മനസ്സില്‍ വിരിയും
മന്ദാരപുഷ്പം ഞാനല്ലേ
നിന്നെ പൊതിയും മധുരവികാരത്തിന്‍
സ്വര്‍ണ്ണച്ചിറകു ഞാനല്ലേ

(ചന്ദനപ്പടവിലെ)

കണ്ണടയ്ക്കുമ്പോള്‍ കണിക്കൊന്ന പൂക്കുന്ന
കണ്ണന്റെ രൂപം ഞാനല്ലേ
കാതോര്‍ത്തുറങ്ങും കതകിനരികിലെ
കാല്‍പ്പെരുമാറ്റം ഞാനല്ലേ

(ചന്ദനപ്പടവിലെ)

sandanappaḍavilĕ sārulade - ninṟĕ
sandravadanaṁ ñān kaṇḍu
mandabavanan daloḍuṁ kaviḽil
indradhanussu ñān kaṇḍu

(sandanappaḍavilĕ)

manmathagandhi, nin manassil viriyuṁ
mandārabuṣpaṁ ñānalle
ninnĕ pŏdiyuṁ madhuravigārattin
svarṇṇacciṟagu ñānalle

(sandanappaḍavilĕ)

kaṇṇaḍaykkumboḽ kaṇikkŏnna pūkkunna
kaṇṇanṟĕ rūbaṁ ñānalle
kādorttuṟaṅṅuṁ kadaginarigilĕ
kālppĕrumāṭraṁ ñānalle

(sandanappaḍavilĕ)