Sandanakkuri saartti

ചന്ദനക്കുറി ചാർത്തി
Work
Year
Language

ചന്ദനക്കുറിചാര്‍ത്തി ചെമ്പകപ്പൂചൂടി
ചമഞ്ഞൊരുങ്ങിയ കൂട്ടുകാരി
സ്വയം‌വരപ്രായമായിരുന്നിട്ടുമിങ്ങനെ
തനിയേ കഴിഞ്ഞാല്‍ മതിയോ?

മനസ്സിലിനിയുമൊരാണ്‍കിളി വന്നില്ലാ
മധുരം നുള്ളിത്തന്നില്ലാ - തിരു
മധുരം നുള്ളിത്തന്നില്ല
ഞാനൊരാണ്‍കിളിയല്ലേ? നീയെന്‍
മാനസദേവതയാവുകില്ലേ, ആയിത്തീരുകില്ലേ?

കണ്ണാടിപ്പുഴയുടെ പടവുകള്‍ കയറിവരും
കൈതപ്പൂനിറമുള്ള കൂട്ടുകാരി
പാതിയുറങ്ങിയ നിന്മിഴിയിതളില്‍
പാരിജാതമോ പൌര്‍ണ്ണമിയോ?
പാരിജാതമല്ലാ പൌര്‍ണ്ണമിയല്ലാ
പവിഴമുന്തിരിത്തേന്‍ കുടങ്ങള്‍ - രണ്ട്
പവിഴമുന്തിരിത്തേന്‍ കുടങ്ങള്‍
ചന്ദനക്കുറിചാര്‍ത്തി..........

പരിശുദ്ധപ്രേമവുമായ് പറന്നകന്നീടുന്ന
പച്ചിലപ്പൊന്നോണക്കുരുവികളേ
മംഗളം നേരുമീ കൂട്ടുകാരനെ മറക്കരുതേ
നിങ്ങള്‍ മറക്കരുതേ
നിന്നെക്കുറിച്ചുഞാന്‍ എന്നിനിയോര്‍ത്തീടും
നിത്യാനുരാഗപൂജ കഴിഞ്ഞാലും
മംഗളം നേരുമീ കൂട്ടുകാരിയെ മറക്കരുതേ
നീ മറക്കരുതേ
ചന്ദനക്കുറിചാര്‍ത്തി...........

sandanakkuṟisārtti sĕmbagappūsūḍi
samaññŏruṅṅiya kūṭṭugāri
svayaṁ‌varaprāyamāyirunniṭṭumiṅṅanĕ
taniye kaḻiññāl madiyo?

manassiliniyumŏrāṇgiḽi vannillā
madhuraṁ nuḽḽittannillā - tiru
madhuraṁ nuḽḽittannilla
ñānŏrāṇgiḽiyalle? nīyĕn
mānasadevadayāvugille, āyittīrugille?

kaṇṇāḍippuḻayuḍĕ paḍavugaḽ kayaṟivaruṁ
kaidappūniṟamuḽḽa kūṭṭugāri
pādiyuṟaṅṅiya ninmiḻiyidaḽil
pārijādamo paൌrṇṇamiyo?
pārijādamallā paൌrṇṇamiyallā
paviḻamundiritten kuḍaṅṅaḽ - raṇḍ
paviḻamundiritten kuḍaṅṅaḽ
sandanakkuṟisārtti..........

pariśuddhapremavumāy paṟannagannīḍunna
paccilappŏnnoṇakkuruvigaḽe
maṁgaḽaṁ nerumī kūṭṭugāranĕ maṟakkarude
niṅṅaḽ maṟakkarude
ninnĕkkuṟiccuñān ĕnniniyorttīḍuṁ
nityānurāgabūja kaḻiññāluṁ
maṁgaḽaṁ nerumī kūṭṭugāriyĕ maṟakkarude
nī maṟakkarude
sandanakkuṟisārtti...........