Sandanakkaavile

ചന്ദനക്കാവിലെ
Work
Year
Language

ചന്ദനക്കാവിലെ പൂവാലീ
പുഴ കടന്നിനിയെ‍ങ്ങോട്ട്
തിരുമനയ്ക്കലെ മാടത്തക്കിളി
മാമ്പൂ തേടിയിന്നെങ്ങോട്ട്
ഓമനക്കുഞ്ഞിൻ‌റെ കാൽച്ചിലമ്പൊച്ചയിൽ
ജന്മം പൂക്കണ ദിക്കിലേക്കോ
പൊന്നരമണി കിലുകിലുങ്ങി
ഓണം പൂക്കണ ദിക്കിലേക്കോ ഓ...
(ചന്ദനക്കാവിലെ)

പള്ളിയുറങ്ങാൻ പൊൻ‌വീണ
പള്ളിയുണർത്താൻ പൊന്നുമ്മ
മുത്തുക്കുടിക്കാൻ പാലമൃത് എന്നും
ഓടിക്കളിക്കാൻ അഗ്രശാല
മെയ്യിലണിയാൻ ചിറ്റാട
പാടകമോതിരമലങ്കാരം
അച്ഛന്റെ കനവിലെ നാക്കിലയിൽ
ഉണ്ടാലും തീരാത്ത പാൽച്ചോറ് ഓ...
(ചന്ദനക്കാവിലെ)

പൂപ്പിറന്നാളിൽ താലപ്പൊലി
കുഞ്ഞിനു പാർക്കാൻ പൂമേട
വരവേൽക്കാൻ അമ്പാരി
കൂടെ നടനടക്കാൻ പൊന്നാന
ഉണ്ണിക്കുറങ്ങാൻ ഊഞ്ഞാല്
പൊന്നും‌കിനാവിൻ‌റെ താരാട്ട്
നേരം പുലരുമ്പോൾ ഇങ്കുകുറുക്കാൻ
പൊന്മണി നല്ലരി മുത്താരി
(ചന്ദനക്കാവിലെ)

sandanakkāvilĕ pūvālī
puḻa kaḍanniniyĕṅṅoṭṭ
tirumanaykkalĕ māḍattakkiḽi
māmbū teḍiyinnĕṅṅoṭṭ
omanakkuññin‌ṟĕ kālscilambŏccayil
janmaṁ pūkkaṇa dikkilekko
pŏnnaramaṇi kilugiluṅṅi
oṇaṁ pūkkaṇa dikkilekko o...
(sandanakkāvilĕ)

paḽḽiyuṟaṅṅān pŏn‌vīṇa
paḽḽiyuṇarttān pŏnnumma
muttukkuḍikkān pālamṛt ĕnnuṁ
oḍikkaḽikkān agraśāla
mĕyyilaṇiyān siṭrāḍa
pāḍagamodiramalaṅgāraṁ
acchanṟĕ kanavilĕ nākkilayil
uṇḍāluṁ tīrātta pālscoṟ o...
(sandanakkāvilĕ)

pūppiṟannāḽil tālappŏli
kuññinu pārkkān pūmeḍa
varavelkkān ambāri
kūḍĕ naḍanaḍakkān pŏnnāna
uṇṇikkuṟaṅṅān ūññāl
pŏnnuṁ‌kināvin‌ṟĕ tārāṭṭ
neraṁ pularumboḽ iṅguguṟukkān
pŏnmaṇi nallari muttāri
(sandanakkāvilĕ)