Sandanaccolayil munni

ചന്ദനച്ചോലയിൽ മുങ്ങി
Work
Year
Language

ചന്ദനച്ചോലയില്‍ മുങ്ങി നീരാടിയെന്‍
ഇളമാന്‍ കിടാവേ ഉറക്കമായോ
വൃശ്ചികരാത്രിതന്‍ പിച്ചകപ്പന്തലില്‍
ശാലീന പൌര്‍ണ്ണമീ ഉറങ്ങിയോ
(ചന്ദനച്ചോലയില്‍ മുങ്ങി)

പൂന്തെന്നലേ നിന്നിലെ ശ്രീസുഗന്ധം
എന്നൊമലാളിനിന്നു നീ നല്‍കിയോ
ഏകാകിനീ അവള്‍ വാതില്‍ തുറന്നുവോ
എന്തെങ്കിലും പറഞ്ഞുവോ
എന്നാത്മനൊമ്പരങ്ങള്‍ നീ ചൊല്ലിയൊ...
(ചന്ദനച്ചോലയില്‍ മുങ്ങി)

കണ്ടെങ്കില്‍ ഞാന്‍ എന്നിലേ മോഹമെല്ലാം
മാറോടു ചേര്‍ത്തു മെല്ലെ ഇന്നോര്‍ത്തിടും
നീയില്ലെങ്കിലെന്‍ ജന്മമില്ലെന്നു ഞാന്‍
കാതോരമായി മൊഴിഞ്ഞിടും
ആലിംഗനങ്ങള്‍ കൊണ്ട്‌ മെയ് മൂടിടും
(ചന്ദനച്ചോലയില്‍ മുങ്ങി)

sandanaccolayil muṅṅi nīrāḍiyĕn
iḽamān kiḍāve uṟakkamāyo
vṛścigarātridan piccagappandalil
śālīna paൌrṇṇamī uṟaṅṅiyo
(sandanaccolayil muṅṅi)

pūndĕnnale ninnilĕ śrīsugandhaṁ
ĕnnŏmalāḽininnu nī nalgiyo
egāginī avaḽ vādil tuṟannuvo
ĕndĕṅgiluṁ paṟaññuvo
ĕnnātmanŏmbaraṅṅaḽ nī sŏlliyŏ...
(sandanaccolayil muṅṅi)

kaṇḍĕṅgil ñān ĕnnile mohamĕllāṁ
māṟoḍu serttu mĕllĕ innorttiḍuṁ
nīyillĕṅgilĕn janmamillĕnnu ñān
kādoramāyi mŏḻiññiḍuṁ
āliṁganaṅṅaḽ kŏṇḍ‌ mĕy mūḍiḍuṁ
(sandanaccolayil muṅṅi)