Sandanaccolaboottu

ചന്ദനച്ചോലപൂത്തു
Work
Year
Language

ചന്ദനച്ചോല പൂത്തു പൂത്തു
താമരക്കാടു പൂത്തു പൂത്തു
അഞ്ചാംകുളി കഴിഞ്ഞു അഞ്ചിലക്കുറിയണിഞ്ഞു
കന്നിദേവാ വെള്ളിദേവാ കാമദേവാ
കാണാപ്പൂവമ്പുമായ് വന്നാട്ടേ - വരം തന്നാട്ടെ

അരയില്‍ മിന്നണ പൊന്നുടവാള്‍ തുടലുകളോടെ
ആവനാഴിയില്‍ ജീവനുള്ള പൂവുകളോടെ (അരയില്‍)
അറുപത്തിനാലാണ്‍കുതിരകള്‍ വലിച്ചുതരും
തേരില്‍ നീ പറന്നു വന്നാട്ടേ
ഈ ഋതുമതികള്‍ കാത്തുനില്‍ക്കും ഇലവര്‍ങ്ങപ്പൂവനത്തില്‍ ഒരുങ്ങിവന്നാട്ടെ
തെയ്യാരെ തെയ്യാരെ തെയ്യാ തെയ്യാ.. തെയ്യാരേ

വിരിഞ്ഞ മാറിലെ നീലരോമക്കണ്ണികളോടെ
വീരശൃംഗല കാപ്പു കെട്ടിയ പൌരുഷമോടെ
ഇളംചിപ്പിയില്‍ മഞ്ഞു വീണു പവിഴമാകും
രാവില്‍ നീ ഇറങ്ങി വന്നാട്ടെ
ഈ ഋതുമതികള്‍ നൃത്തമാടും ഇണയരുവിത്താഴ്വരയില്‍ ഒരുങ്ങിവന്നാട്ടെ (ചന്ദനച്ചോല)

sandanaccola pūttu pūttu
tāmarakkāḍu pūttu pūttu
añjāṁkuḽi kaḻiññu añjilakkuṟiyaṇiññu
kannidevā vĕḽḽidevā kāmadevā
kāṇāppūvambumāy vannāṭṭe - varaṁ tannāṭṭĕ

arayil minnaṇa pŏnnuḍavāḽ tuḍalugaḽoḍĕ
āvanāḻiyil jīvanuḽḽa pūvugaḽoḍĕ (arayil)
aṟubattinālāṇgudiragaḽ valiccudaruṁ
teril nī paṟannu vannāṭṭe
ī ṛtumadigaḽ kāttunilkkuṁ ilavarṅṅappūvanattil ŏruṅṅivannāṭṭĕ
tĕyyārĕ tĕyyārĕ tĕyyā tĕyyā.. tĕyyāre

viriñña māṟilĕ nīlaromakkaṇṇigaḽoḍĕ
vīraśṛṁgala kāppu kĕṭṭiya paൌruṣamoḍĕ
iḽaṁcippiyil maññu vīṇu paviḻamāguṁ
rāvil nī iṟaṅṅi vannāṭṭĕ
ī ṛtumadigaḽ nṛttamāḍuṁ iṇayaruvittāḻvarayil ŏruṅṅivannāṭṭĕ (sandanaccola)