ചന്ദനപ്പൊട്ടു തൊട്ടു സ്വര്‍ണ്ണവര്‍ണ്ണക്കസവുടുത്തു്
ചെമ്പകപ്പൂവിറുക്കും മലര്‍ത്തിങ്കളേ
കതിര്‍മുല്ലപ്പന്തലിട്ടു് പന്തലില്‍ തോരണമിട്ടു്
കല്യാണമൊരുക്കി വന്നു മാവേലിക്കാലം
ചന്ദനപ്പൊട്ടു തൊട്ടു സ്വര്‍ണ്ണവര്‍ണ്ണക്കസവുടുത്തു്
ചെമ്പകപ്പൂവിറുക്കും മലര്‍ത്തിങ്കളേ
തന തനനന തനനന തനതന (2)
അത്തമിന്നസ്തമെന്നീ വെരലു്
ചോതിയ്ക്കു് ചോദിയ്ക്കാനീ വെരലു്
ഓണമെന്നോണമെന്നീ വെരലു്
നാണിക്കുമോണപ്പൂവീ വെരലു്
തൃത്താപ്പൂവുപോലീ വെരലു്
തൃക്കണിപ്പൊന്നു പോലീവെരലു്
കല്യേക്കുളങ്ങരേ കാവിലേ മുറ്റത്തു്
പൂക്കളം തീര്‍ക്കാനീ വെരലു്
ചന്ദനപ്പൊട്ടു തൊട്ടു സ്വര്‍ണ്ണവര്‍ണ്ണക്കസവുടുത്തു്
ചെമ്പകപ്പൂവിറുക്കും മലര്‍ത്തിങ്കളേ
തന തന തന തംതാ നേനി (2)
ഓടിവായോടിവാ ചെമ്മരത്തി
ഓടിവായോടിവാ പൂങ്കുറത്തി
നാലകം നീളേയീ പൂക്കളത്തില്‍
നാലുമൊഴിക്കുരവയുമായു് ഓടിവായോ
കാലിലെ കിങ്ങിണി കിലുക്കി വായോ
കൈകളില്‍ തരിവള ഇളക്കി വായോ
കൃഷ്ണനാട്ടത്തിലെ കണ്ണന്റെ വേഷമിട്ടെന്‍
കണ്ണനാമുണ്ണി ഓടിവായോ
ചന്ദനപ്പൊട്ടു തൊട്ടു സ്വര്‍ണ്ണവര്‍ണ്ണക്കസവുടുത്തു്
ചെമ്പകപ്പൂവിറുക്കും മലര്‍ത്തിങ്കളേ
തുമ്പിത്തുള്ളടി കുഞ്ഞാത്തോരേ തുമ്പിത്തുള്ളു്
തുമ്പപ്പൂവിറുത്തു് കൂട്ടെടി തുമ്പിപ്പെണ്ണേ
താലിക്കുമ്പിളില്‍ താമരക്കുമ്പിളില്‍ പൂ നിറയ്ക്കു്
പുള്ളോര്‍ക്കുടവും മേനീല്‍ കേറ്റി താളം തുള്ളു്
(തുമ്പിത്തുള്ളടി)