Sandana mugilin

ചന്ദന മുകിലിൻ
Year
Language

ചന്ദനമുകിലിന്‍ ചെവിയില്‍ ചന്ദ്രലേഖ ചോദിച്ചു
മയങ്ങി മയങ്ങിയൊന്നു കിടന്നോട്ടെ നിന്റെ
മണിമാര്‍ത്തടത്തില്‍ ഞാന്‍... നിന്റെ മണിമാര്‍ത്തടത്തില്‍ ഞാന്‍...

നിമിഷം പറന്നു പോയാലും
ദിവസം കൊഴിഞ്ഞു പോയാലും
നിത്യത തന്നുടെ വസന്തവനിയില്‍
നീയും ഞാനും മാത്രം
നീയും ഞാനും മാത്രം...

ആഹാഹാ... കുക്കുക്കൂ കുഹുകുക്കുക്കൂ...

ഇന്ദ്രധനുസ്സിന്‍ ചെവിയില്‍ മന്ദപവനന്‍ ചോദിച്ചു
മല്‍സഖി നിന്നെ ഞാന്‍ വീശട്ടെ
നിന്റെ മദനാതപം മാറ്റാന്‍
നിന്റെ മദനാതപം മാറ്റാന്‍...

താരങ്ങള്‍ കണ്ടു ചിരിച്ചാലും
മേഘങ്ങള്‍ കണ്ടു പകച്ചാലും.. (താരങ്ങള്‍)
മദിരോത്സവമിതില്‍ ആടാന്‍ പാടാന്‍
സഖിയും ഞാനും മാത്രം (മദിരോത്സവ)
എന്റെ സഖിയും ഞാനും മാത്രം...
(ചന്ദനമുകിലിന്‍...)

----

sandanamugilin sĕviyil sandralekha sodiccu
mayaṅṅi mayaṅṅiyŏnnu kiḍannoṭṭĕ ninṟĕ
maṇimārttaḍattil ñān... ninṟĕ maṇimārttaḍattil ñān...

nimiṣaṁ paṟannu poyāluṁ
divasaṁ kŏḻiññu poyāluṁ
nityada tannuḍĕ vasandavaniyil
nīyuṁ ñānuṁ mātraṁ
nīyuṁ ñānuṁ mātraṁ...

āhāhā... kukkukkū kuhugukkukkū...

indradhanussin sĕviyil mandabavanan sodiccu
malsakhi ninnĕ ñān vīśaṭṭĕ
ninṟĕ madanādabaṁ māṭrān
ninṟĕ madanādabaṁ māṭrān...

tāraṅṅaḽ kaṇḍu siriccāluṁ
meghaṅṅaḽ kaṇḍu pagaccāluṁ.. (tāraṅṅaḽ)
madirotsavamidil āḍān pāḍān
sakhiyuṁ ñānuṁ mātraṁ (madirotsava)
ĕnṟĕ sakhiyuṁ ñānuṁ mātraṁ...
(sandanamugilin...)

----