Sandana manivaadil [F]

ചന്ദന മണിവാതില്‍ [F]
Year
Language

ഉം..ഉം..ഉം..

ചന്ദനമണിവാതില്‍ പാതി ചാരി
ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശൃംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ
എന്തായിരുന്നു മനസ്സില്‍ ?
(ചന്ദനമണി വാതില്‍..)

എന്നോടെന്തിനൊളിക്കുന്നു നീ സഖി
എല്ലാം നമുക്കൊരുപോലെയല്ലേ ? (എന്നോടെന്തിനൊളിക്കുന്നു..)
അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂക്കുമീ
സ്വര്‍ണ്ണ മന്ദാരങ്ങള്‍ സാക്ഷിയല്ലേ?
(ചന്ദനമണി വാതില്‍..)

നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ
യാമിനി കാമസുഗന്ധിയല്ലേ ? (നാണം..)
മായാവിരലുകള്‍ തൊട്ടാല്‍ മലരുന്ന
മാദക മൗനങ്ങള്‍ നമ്മളല്ലേ ?
(ചന്ദനമണി വാതില്‍..(3))

uṁ..uṁ..uṁ..

sandanamaṇivādil pādi sāri
hindoḽaṁ kaṇṇil tirayiḽakki
śṛṁgārasandrige nīrāḍi nī nilkke
ĕndāyirunnu manassil ?
(sandanamaṇi vādil..)

ĕnnoḍĕndinŏḽikkunnu nī sakhi
ĕllāṁ namukkŏrubolĕyalle ? (ĕnnoḍĕndinŏḽikkunnu..)
andyayāmattilĕ maññeṭru pūkkumī
svarṇṇa mandāraṅṅaḽ sākṣiyalle?
(sandanamaṇi vādil..)

nāṇaṁ pūttu viriñña lāvaṇyame
yāmini kāmasugandhiyalle ? (nāṇaṁ..)
māyāviralugaḽ tŏṭṭāl malarunna
mādaga maunaṅṅaḽ nammaḽalle ?
(sandanamaṇi vādil..(3))