ചന്ദനമണിവാതില്‍ പാതി ചാരി
ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശൃംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ
എന്തായിരുന്നു മനസ്സില്‍ ?
(ചന്ദനമണി വാതില്‍..)
എന്നോടെന്തിനൊളിക്കുന്നു നീ സഖി
എല്ലാം നമുക്കൊരു പോലെയല്ലേ ? (എന്നൊടെന്തിനൊളിക്കുന്നു..)
അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂക്കുമീ
സ്വര്‍ണ്ണ മന്ദാരങ്ങള്‍ സാക്ഷിയല്ലേ?
(ചന്ദനമണി വാതില്‍..)
നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ
യാമിനി കാമസുഗന്ധിയല്ലേ ? (നാണം..)
മായാ വിരലുകള്‍ തൊട്ടാല്‍ മലരുന്ന
മാദക മൗനങ്ങള്‍ നമ്മളല്ലേ ?
(ചന്ദനമണി വാതില്‍..(2))