Sandamaama

ചന്ദമാമ
Work
Year
Language

(M) ചന്ദാമാമാ ......

(M) ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാ വാ
ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാ വാ (ചന്ദാമാമാ...)
നിനക്കെന്റെ പൊന്‍ നിലമാളിക വീടു തുറന്നു തരാം
മനസ്സിന്റെ ജാലക വാതില്‍ പാതി തുറന്നു തരാം
ഒരിക്കലും കാണാക്കനവിന്‍ വര്‍ണ്ണ കാവടി ആടുവാന്‍
ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാ വാ
ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാ വാ

(F) കണ്ണാടി പുഴയോരത്തൊരു മുല്ലപ്പൂ പന്തല്‍
അനുരാഗം നട്ടു നനയ്ക്കും മുല്ലപ്പന്തല്‍
(M) കണ്ണാടി പുഴയോരത്തൊരു മുല്ലപ്പൂ പന്തല്‍
അനുരാഗം നട്ടു നനയ്ക്കും മുല്ലപ്പന്തല്‍
(F) നിലയ്ക്കാത്ത സല്ലാപത്തിന്‍ അല്ലി തേന്‍ മൊഴികള്‍
ചിരിച്ചുകൊണ്ടോടി പോകും സുഗന്ധയാമം
(M) ഹൃദയം നിറയെ പരസ്പര പ്രേമ സ്വപ്നം
(D) സ്വപ്നം, സ്വപ്നം, സ്വപ്നം, സ്വപ്നം
(M) ചന്ദാമാമാ....ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാ വാ
(F) ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാ വാ

(M) വരവേല്‍ക്കാന്‍ ആയിരവല്ലി താലപ്പൊലി മേളം
വസന്തങ്ങള്‍ ആടിപ്പാടും സാഗരഗീതം
(F) വരവേല്‍ക്കാന്‍ ആയിരവല്ലി താലപ്പൊലി മേളം
വസന്തങ്ങള്‍ ആടിപ്പാടും സാഗരഗീതം
(M) മുകില്‍ക്കൂട്ടില്‍ അമ്മാനത്തെ സ്നേഹപ്പൂമാരീ
സ്വരങ്ങളില്‍ താളം തെന്നും കതിര്‍ കിനാക്കള്‍
(F) ഇനിയും നല്‍കാം മനസ്സിന്റെ ആമ്പല്‍ പൂക്കള്‍ പൂക്കള്‍
(D) പൂക്കള്‍, പൂക്കള്‍, പൂക്കള്‍

(F) ചന്ദാമാമാ ....
(M) ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാ വാ
(F) ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാ വാ
(M) നിനക്കെന്റെ പൊന്‍ നിലമാളിക വീടു തുറന്നു തരാം
(F) മനസ്സിന്റെ ജാലക വാതില്‍ പാതി തുറന്നു തരാം
(D) ഒരിക്കലും കാണാക്കനവിന്‍ വര്‍ണ്ണ കാവടി ആടുവാന്‍
(F) ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാ വാ
(M) ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാ വാ

(M) sandāmāmā ......

(M) sandāmāmā sandragānda kalbaḍavil vā vā
indranīla tiramālagaḽil nīrāḍān vā vā (sandāmāmā...)
ninakkĕnṟĕ pŏn nilamāḽiga vīḍu tuṟannu tarāṁ
manassinṟĕ jālaga vādil pādi tuṟannu tarāṁ
ŏrikkaluṁ kāṇākkanavin varṇṇa kāvaḍi āḍuvān
sandāmāmā sandragānda kalbaḍavil vā vā
indranīla tiramālagaḽil nīrāḍān vā vā

(F) kaṇṇāḍi puḻayorattŏru mullappū pandal
anurāgaṁ naṭṭu nanaykkuṁ mullappandal
(M) kaṇṇāḍi puḻayorattŏru mullappū pandal
anurāgaṁ naṭṭu nanaykkuṁ mullappandal
(F) nilaykkātta sallābattin alli ten mŏḻigaḽ
siriccugŏṇḍoḍi poguṁ sugandhayāmaṁ
(M) hṛdayaṁ niṟayĕ paraspara prema svapnaṁ
(D) svapnaṁ, svapnaṁ, svapnaṁ, svapnaṁ
(M) sandāmāmā....sandāmāmā sandragānda kalbaḍavil vā vā
(F) indranīla tiramālagaḽil nīrāḍān vā vā

(M) varavelkkān āyiravalli tālappŏli meḽaṁ
vasandaṅṅaḽ āḍippāḍuṁ sāgaragīdaṁ
(F) varavelkkān āyiravalli tālappŏli meḽaṁ
vasandaṅṅaḽ āḍippāḍuṁ sāgaragīdaṁ
(M) mugilkkūṭṭil ammānattĕ snehappūmārī
svaraṅṅaḽil tāḽaṁ tĕnnuṁ kadir kinākkaḽ
(F) iniyuṁ nalgāṁ manassinṟĕ āmbal pūkkaḽ pūkkaḽ
(D) pūkkaḽ, pūkkaḽ, pūkkaḽ

(F) sandāmāmā ....
(M) sandāmāmā sandragānda kalbaḍavil vā vā
(F) indranīla tiramālagaḽil nīrāḍān vā vā
(M) ninakkĕnṟĕ pŏn nilamāḽiga vīḍu tuṟannu tarāṁ
(F) manassinṟĕ jālaga vādil pādi tuṟannu tarāṁ
(D) ŏrikkaluṁ kāṇākkanavin varṇṇa kāvaḍi āḍuvān
(F) sandāmāmā sandragānda kalbaḍavil vā vā
(M) indranīla tiramālagaḽil nīrāḍān vā vā