കരിമുടിക്കെട്ടഴിച്ചു് തിരയാണീ
നമ്മുടെ മോഹങ്ങള്‍ ഈ മണ്ണിന് മാറില്‍
കാറ്റിന്റെ കൈകള്‍ക്കു് താളം പിഴച്ചേ
അന്തിമരത്തിനു് തീ പിടിച്ചേ
ഈ കൊടുങ്കാറ്റിനുള്ളില്‍ തകരാതെ
ഈ കാട്ടുതീയിനുള്ളില് ദഹിക്കാതെ
കണ്ണോടു് കണ് പാര്‍ത്തു്
മെയ്യോടു് മെയ്യു് ചേര്‍ത്തു്
കയ്യോടു് കൈ കോര്‍ത്തു നമ്മള് നിന്നു
തക താര തകധിമി താര
തകധിമി താര തകധിമി തോം
(തക താര..) (4)
നിന് കണ്ണില്‍ കത്തുന്ന സൂര്യന്റെ താപവും
എന്‍ നെഞ്ചില്‍ എരിയുന്ന താപമുണ്ടേ
കെട്ടിപ്പുണരുവാന്‍ ഒന്നിച്ചലിയുവാന്
കെട്ടുകള്‍ പൊട്ടിച്ചു നാം പറന്നേ
തക താര തകധിമി താര
തകധിമി താര തകധിമി തോം
(തക താര..) (8)