പൂവും പൂമുകിലും ഒന്നാകും മേഖലയില്‍
ഇളംമഞ്ഞു മൂടിനില്‍ക്കും കുളിര്വേദിയില്
ഇളം തെന്നലോടിയെത്തും തണല്വീഥിയില്
നീയെന്റെ കൂടെ വരുമ്പോള്‍ പൂക്കും കിനാവുകള്‍
(പൂവും പൂമുകിലും....)
താഴ്വര താരണിഞ്ഞു ലാവണ്യധാരകളില്
ആശകള്‍ തേനണിഞ്ഞു നീയേകും നിര്‍വൃതിയില്‍...
ആ......ആ......ആ....
(താഴ്വര....)
അരയന്നപ്പക്ഷികളായ് നാം ഈ പ്രേമപ്പൊയ്കയില്‍
(പൂവും പൂമുകിലും....)
നാദങ്ങള്‍ ചേര്‍ന്നലിഞ്ഞു നീളുന്ന നീലിമയില്‍
മാനസം വീണലിഞ്ഞു നിന് രാഗമാധുരിയില്‍...
ആ......ആ......ആ....
(നാദങ്ങള്‍....)
മധുമാസത്തുമ്പികളായ് നാം ഈ പ്രേമവാടിയില്
(പൂവും പൂമുകിലും....)