സംക്രമസ്നാനം കഴിഞ്ഞൂ.....പ്രകൃതീ സന്ധ്യാവന്ദനത്തിനിരുന്നു...
അഖണ്ഡനാമമുരുവിട്ടു ഞാൻ അഞ്ജലീബദ്ധനായ് നിന്നൂ....
കാലമെനിയ്ക്കു തന്ന വരപ്രസാദം....കന്യകേ നീയാം തൃപ്രസാദം....
സംക്രമസ്നാനം കഴിഞ്ഞൂ......
നീലമയിൽപ്പീലീപ്പൂവിരിഞ്ഞൂ........പിന്നെ
നീൾമിഴി സ്വപ്നത്താൽ നിറഞ്ഞൂ....
രോമാഞ്ചകിരണങ്ങൾ ചാലിച്ചു ഞാനരികിൽ
താനെ മറന്നൊട്ടു നിന്നൂ....
സങ്കല്പമെനിയ്ക്കു തന്ന സമ്മാനം...
സാരംഗീ നീയാം സൌഗന്ധികം....
സംക്രമസ്നാനം കഴിഞ്ഞൂ.....പ്രകൃതീ സന്ധ്യാവന്ദനത്തിനിരുന്നു...
അഖണ്ഡനാമമുരുവിട്ടു ഞാൻ അഞ്ജലീബദ്ധനായ് നിന്നൂ....
കാലമെനിയ്ക്കു തന്ന വരപ്രസാദം....കന്യകേ നീയാം തൃപ്രസാദം....
സംക്രമസ്നാനം കഴിഞ്ഞൂ.....
പൂമെയ്യിൽ യൌവ്വനം മുളച്ചു....പിന്നെ
പൂവമ്പനഞ്ചമ്പുമയച്ചു...
നിദ്രാവിഹീനനായ് നിമിഷങ്ങളെണ്ണിയെണ്ണി
നിന്റെ കാലൊച്ച ഞാൻ കൊതിച്ചു...
സൌഭാഗ്യമെനിയ്ക്കു തന്ന സായൂജ്യം...
സൌമിനീ നീയാം സൌന്ദര്യം....
സംക്രമസ്നാനം കഴിഞ്ഞൂ.....പ്രകൃതീ സന്ധ്യാവന്ദനത്തിനിരുന്നു...
അഖണ്ഡനാമമുരുവിട്ടു ഞാൻ അഞ്ജലീബദ്ധനായ് നിന്നൂ....
കാലമെനിയ്ക്കു തന്ന വരപ്രസാദം....കന്യകേ നീയാം തൃപ്രസാദം....
സംക്രമസ്നാനം കഴിഞ്ഞൂ....