ശംഖും വെഞ്ചാമരവും കൊമ്പും വീരാളിപ്പട്ടും
കൂമ്പാരപ്പൊന്നും പൊരുളും
ആനപ്പുറത്തമ്പോറ്റിത്തമ്പുരാന്മാരും
കാറ്റത്താടും കണ്ണാടിക്കൂടാരക്കൂരാപ്പും
കൂടും കുടുക്കയും കൊണ്ടാടും പണ്ടാരക്കെട്ടും
വായാടിപ്പൊന്‍തത്തപ്പെണ്ണും
കൂടെയൊരു പൂവാലന്‍ പൂവന്‍താറാവും
കൂത്തരങ്ങില്‍ കിണ്ണം കൊട്ടും മിണ്ടാട്ടപ്പാട്ടും
പട്ടാഭിഷേകം... പട്ടാഭിഷേകം... [2]
ഭൂതകാലവും ഭൂസ്വത്തായിത്തീരാം
വര്‍ത്തമാനം സ്വയം പല്ലക്കേറാം
ഭാവികാലമാം അമ്പാരിത്തേരേറാന്‍
ആറടിയിലേറെയാരേറ്റെടുത്തീടും
എന്നാലും കണ്ണെത്താദൂരം മുന്നോട്ടോടീടും
പിന്നിലടുക്കും ആശാപാശക്കൂട്ടിനകത്താക്കും
തിത്തെയ്യം താതെയ്യം തെയ് തെയ് തെയ്യന്താരോ
തിന്തിമി തിത്തെയ് തിമി തിമി തിത്തെയ് തെയ്യന്താരോ
ജന്മാജന്മക്കിടങ്ങിനുള്ളില്‍ പാരാവാരച്ചടങ്ങിനുള്ളില്‍
ജനിച്ചതെന്തെന്നറഞ്ഞിടാത്തോരേ
ആനന്ദപ്പിന്‍ ആനത്തോളിന്‍ മേലേറിന്‍
ആര്‍പ്പുവിളിച്ചാഘോഷിപ്പിന്‍ പൂരക്കാലം
(ശംഖും)
പട്ടാഭിഷേകം പട്ടാഭിഷേകം
അഭിനവ പട്ടാഭിഷേകം...
അഭിനയ പട്ടാഭിഷേകം...
അംഗസേവകന്‍ അങ്കച്ചെങ്കോലേന്തും
തമ്പുരാന്‍ കാവലില്‍ പാറാവാകും
രാജശാസനം തെമ്മാടിക്കൂത്താടും
രാപ്പകല്‍ നൊമ്പരം റോന്തു പോകും
ഈ ലോകം മായാസങ്കേതം ഊരാളുന്നോരേ
തമ്മിലടിക്കും സ്വന്തം ബന്ധം വൈകൃതവേതാളം
തിത്തെയ്യം താതെയ്യം തെയ് തെയ് തെയ്യന്താരോ
തിന്തിമി തിത്തെയ് തിമി തിമി തിത്തെയ് തെയ്യന്താരോ
കണ്ണില്ലെങ്കില്‍ കറുപ്പുപോലും കാണാനാവില്ലറിഞ്ഞിടേണം
പിറന്നപാപം ചുമന്നിടുന്നോരേ
പാറയ്‌ക്കുള്ളില്‍ ഉന്മാദത്തിന്‍ ചൂടേറ്റും
നീരുറയും കണ്ണിന്നുള്ളില്‍ കാലം പൂക്കും
(ശംഖും)
പട്ടാഭിഷേകം പട്ടാഭിഷേകം
അവസര പട്ടാഭിഷേകം...
അതിശ പട്ടാഭിഷേകം...