Samgeedame

സംഗീതമേ
Work
Year
Language

സംഗീതമേ നിന്റെ ദിവ്യസൗഭാഗ്യത്തിന്‍
സന്ദേശമായ് ഞാനുണര്‍ന്നുവെങ്കില്‍
പാഴിരുള്‍ മൂടിയ മാനസസാനുവില്‍
പാല്‍ക്കതിരായി പടര്‍ന്നുവെങ്കില്‍
(സംഗീതമേ...)

നിത്യദുഃഖത്തിന്‍ കയങ്ങളില്‍ പൂവിടും
നീര്‍മലരായെങ്കില്‍, ഞാനൊരു
നീര്‍മലരായെങ്കില്‍ (നിത്യദുഃഖത്തിന്‍)
കൊഞ്ചുന്ന പൈതലിന്‍ ചെഞ്ചുണ്ടിലൂറുന്ന
ശിഞ്ജിതമായെങ്കില്‍, ഞാനൊരു
ശിഞ്ജിതമായെങ്കില്‍....
(സംഗീതമേ...)

പൊള്ളുന്ന വേനലില്‍ നീറും മനസ്സിലെ
തേന്‍‌മാരിയായെങ്കില്‍, ഞാനൊരു
തേന്‍‌മാരിയായെങ്കില്‍ (പൊള്ളുന്ന)
വിണ്ണിന്റെ കലയായ് പിറന്ന ഞാന്‍
നാളത്തെ പൗർണ്ണമിയായെങ്കിൽ
ഞാനൊരു പൗർണ്ണമിയായെങ്കിൽ..
(സംഗീതമേ...)

saṁgīdame ninṟĕ divyasaubhāgyattin
sandeśamāy ñānuṇarnnuvĕṅgil
pāḻiruḽ mūḍiya mānasasānuvil
pālkkadirāyi paḍarnnuvĕṅgil
(saṁgīdame...)

nityaduḥkhattin kayaṅṅaḽil pūviḍuṁ
nīrmalarāyĕṅgil, ñānŏru
nīrmalarāyĕṅgil (nityaduḥkhattin)
kŏñjunna paidalin sĕñjuṇḍilūṟunna
śiñjidamāyĕṅgil, ñānŏru
śiñjidamāyĕṅgil....
(saṁgīdame...)

pŏḽḽunna venalil nīṟuṁ manassilĕ
ten‌māriyāyĕṅgil, ñānŏru
ten‌māriyāyĕṅgil (pŏḽḽunna)
viṇṇinṟĕ kalayāy piṟanna ñān
nāḽattĕ paurṇṇamiyāyĕṅgil
ñānŏru paurṇṇamiyāyĕṅgil..
(saṁgīdame...)