Samgeedam tulumbum

സംഗീതം തുളുമ്പും
Year
Language

സംഗീതം തുളുമ്പും താരുണ്യം
സങ്കല്പ് വിളമ്പും ലാവണ്യം
നിനക്കായ് നിറയുന്ന പൊൻ ഭാജനം ഞാൻ
നിനക്കായ് തളിരിട്ട പൂങ്കാവനം (സംഗീതം...)

കാമത്തിൻ കൽഹാരപുഷ്പം അന്നു
കരിവണ്ടായ് വന്നു നീ നുള്ളി
മധുരാനുഭൂതി തൻ തിരകൾ
മനസ്സിലും മിഴിയിലും തുള്ളി
ഇതൊന്നുമറിയാത്ത മട്ടിൽ നീ
എന്മുന്നിൽ നിൽക്കുന്നു പാവം (സംഗീതം...)

ഗാനത്തിൻ സ്വര പുഷ്പ വർഷം അന്നു
തേന്മുത്തമായ് നീ നൽകി
ഹൃദയത്തിൻ ശയനത്തിൽ കിടത്തീ
പ്രിയസഖീ എന്നു നീ ചൊല്ലി
ഇതൊന്നുമറിയാത്ത മട്ടിൽ നീ
മുഖം താഴ്ത്തി നിൽക്കുന്നു പാവം (സംഗീതം...)

saṁgīdaṁ tuḽumbuṁ tāruṇyaṁ
saṅgalp viḽambuṁ lāvaṇyaṁ
ninakkāy niṟayunna pŏn bhājanaṁ ñān
ninakkāy taḽiriṭṭa pūṅgāvanaṁ (saṁgīdaṁ...)

kāmattin kalhārabuṣpaṁ annu
karivaṇḍāy vannu nī nuḽḽi
madhurānubhūdi tan diragaḽ
manassiluṁ miḻiyiluṁ tuḽḽi
idŏnnumaṟiyātta maṭṭil nī
ĕnmunnil nilkkunnu pāvaṁ (saṁgīdaṁ...)

gānattin svara puṣpa varṣaṁ annu
tenmuttamāy nī nalgi
hṛdayattin śayanattil kiḍattī
priyasakhī ĕnnu nī sŏlli
idŏnnumaṟiyātta maṭṭil nī
mukhaṁ tāḻtti nilkkunnu pāvaṁ (saṁgīdaṁ...)