പകലോ പാതിരാവോ ഇതു വഴിയോ പാലാഴിയോ (൨)
അന്തിക്കള്ളകത്തു ചെന്നാല്‍ പാരാകേ പറുദീസ (൨)
അവനേക്കൊണ്ടാക്കട ശങ്കരാ പൂസ്സായി കുമ്പാരി
പകലോ പാതിരാവോ ഇതു വഴിയോ പാലാഴിയോ
അയലത്തേ പെണ്ണങ്ങള് കണ്ടാല്‍ അമ്പോ ഇതിലേറേ അപവാദം കേള്‍ക്കും (൨)
അയലച്ചാര് ഒരു തുള്ളി നാക്കില്‍ വെച്ച് അരമുന്ത കള്ളടിച്ചാല്‍ പിന്നെ പറയേം വേണ്ട
ഇന്നു കഞ്ചെറിയാ തന്ന കൊഞ്ചു കറി എന്റെ നെഞ്ചിനകത്തൊരു മോഹമായി (൨)
മോഹിച്ചാല്‍ സാധിച്ചേ പോരാവൂ കുമ്പാരി ഒന്നൂടെ പോയൊന്നടിച്ചു പോരാം
അയ്യേ ഞാനില്ലേ - ഹിഹിഹീ - ഉം - ഇനി ഞാനില്ലേ
അയ്യേ ഞാനില്ലേ ഇനി ഞാനില്ലേ
തത്തക്കം തിന്തക്കം താളം വെച്ചടിവെച്ചാല് മാനക്കേടല്ലേടോ
കുമ്പാരി മാനക്കേടല്ലേടോ (൨) – ഹും ഹും ഹും
തത്തക്കം തിന്തക്കം താളം വെച്ചടിവെച്ചാല് മാനക്കേടല്ലേടോ
കുമ്പാരി മാനക്കേടല്ലേടോ
കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തില്ലെട ചങ്കര (൨)
ചക്കിയ്ക്കും അല്ലിയ്ക്കും അവരുടെ തള്ളയ്ക്കും കുട്ടിയ്ക്കും
പൊരിയണ വെയിലത്തും മഴയത്തും കുളിരണ നേരത്തും മഞ്ഞത്തും
ഒരു തുടം ഇവന് അകമേ ചെന്നാല്‍ പിന്നെ
തരികിട ( ൪)
ടിങ്ങ് (൬)