ഒന്നാം തുമ്പീ നീയോടിവാ
പൊന്നും തേനും നീ കൊണ്ടുവാ
ഉണ്ണിച്ചൊടിയിൽ പൊൻപൂ വിടര്‍ത്തും
ഉണ്ണിക്കിനാവിൻ സംഗീതമായ് വാ
(ഒന്നാം തുമ്പീ.....)
ഒന്നാം തുമ്പീ നീയോടിവാ
പൊന്നും തേനും നീ കൊണ്ടുവാ
ചിങ്ങപ്പെണ്ണിൻ ചിറ്റാടയിൽ
തൊങ്ങൽ ചാർത്തി പൂഞ്ചില്ലകൾ
ആലിന്റെ കൊമ്പത്തൊരൂഞ്ഞാലു കെട്ടി
ആലോലമെൻ കണ്ണനാടുന്നു നീ
ആരാരും കാണാതെ നീ പോവതെങ്ങോ
ആരോമൽ തുമ്പീ ചഞ്ചാടി ആടിവാ
ഒന്നാം തുമ്പീ നീയോടിവാ
പൊന്നും തേനും നീ കൊണ്ടുവാ
ചെല്ലച്ചെപ്പിൽ മഞ്ചാടിയും
പൊന്നും മാലേം നീ കൊണ്ടു വാ
പൂവായ പൂവാകെ നീ ചൂടി വാ
പാലാട പൊന്നാട നീ ചാർത്തി വാ
ആയില്യം കാവിലെ തേരോട്ടം കാണാ-
നാരോമൽ തുമ്പീ ചാഞ്ചാടി ആടിവാ
(ഒന്നാം തുമ്പീ....)