Samayamaayillabolum

സമയമായില്ലപോലും
Work
Year
Language

എന്തായി സ്വാമിനി?

സമയമായില്ല പോലും സമയമായില്ല പോലും
ക്ഷമയെന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴീ
സമയമായില്ല പോലും സമയമായില്ല പോലും
ക്ഷമയെന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴീ

ഒരിക്കലും വരില്ലെന്നു പറഞ്ഞില്ലല്ലോ എന്നാല്‍
ഒരിക്കലും വരുന്നതിന്നൊരുക്കമില്ലേ?
അനുരാഗപരീക്ഷയോ പരിഹാസമോ
എന്റെ അനുരാഗം ദേവനിന്നും അറിഞ്ഞില്ലെന്നോ?
എല്ലാം പറഞ്ഞില്ലെ നീ?
(സമയമായില്ല.....)

മധുവുണ്ടുമതിവന്ന ശലഭമുണ്ടോ പുത്തന്‍
മധുകണ്ടാല്‍ കൊതിക്കാത്ത ഹൃദയമുണ്ടോ?
ഒരുകോടി വരാഹന്‍ ഇടം നില്‍ക്കില്ല ഒന്നാ
വിരിമാറില്‍ തലചായ്ക്കാന്‍ കൊതിച്ചു പോയ് ഞാന്‍
തോഴീ കൊതിച്ചു പോയ് ഞാന്‍
(സമയമായില്ല........)

മലരമ്പന്‍ മാമുനിയായ് നടിയ്ക്കയാണോ എന്റെ
മനസ്സുകൊണ്ടെത്ര കാലം കളിപ്പന്താടും?
മധുമാസപാനപാത്രം ഒഴിയും മുന്‍പേ എന്റെ
മണിയറയില്‍ എന്‍ നാഥന്‍ വരികയില്ലേ
തോഴീ വരികയില്ലേ?
(സമയമായില്ല ...)

ĕndāyi svāmini?

samayamāyilla poluṁ samayamāyilla poluṁ
kṣamayĕnṟĕ hṛdayattil ŏḻiññu toḻī
samayamāyilla poluṁ samayamāyilla poluṁ
kṣamayĕnṟĕ hṛdayattil ŏḻiññu toḻī

ŏrikkaluṁ varillĕnnu paṟaññillallo ĕnnāl
ŏrikkaluṁ varunnadinnŏrukkamille?
anurāgabarīkṣayo parihāsamo
ĕnṟĕ anurāgaṁ devaninnuṁ aṟiññillĕnno?
ĕllāṁ paṟaññillĕ nī?
(samayamāyilla.....)

madhuvuṇḍumadivanna śalabhamuṇḍo puttan
madhugaṇḍāl kŏdikkātta hṛdayamuṇḍo?
ŏrugoḍi varāhan iḍaṁ nilkkilla ŏnnā
virimāṟil talasāykkān kŏdiccu poy ñān
toḻī kŏdiccu poy ñān
(samayamāyilla........)

malaramban māmuniyāy naḍiykkayāṇo ĕnṟĕ
manassugŏṇḍĕtra kālaṁ kaḽippandāḍuṁ?
madhumāsabānabātraṁ ŏḻiyuṁ munpe ĕnṟĕ
maṇiyaṟayil ĕn nāthan varigayille
toḻī varigayille?
(samayamāyilla ...)