ശലഭമേ....ചിത്രശലഭമേ
ശരപ്പൊളിച്ചിറകുള്ള ശലഭമേ
എന്റെ സ്വപ്നമാം മാലതിമലര്‍ നിന്‍
മധുമഞ്ജുഷയാക്കൂ....നീ മണിമഞ്ജുഷയാക്കൂ...
(ശലഭമേ........)
കുളിർകോരിയിടും ഹൃദയപ്പൊയ്കയില്‍
സ്വപ്നം തുഴയുന്ന നേരം
വര്‍ണ്ണപുഷ്പം വിടരുന്ന നേരം(കുളിർകോരിയിടും...)
പുളകപ്പൂവുകള്‍ വാരിയണിഞ്ഞു ഞാന്‍
പുഷ്പശരങ്ങളെയ്യും നിന്നെ
പൂണാരത്തിൽ ഉറക്കും(പുളകപ്പൂവുകള്‍..)
(ശലഭമേ........)
തളിരുടയാടകള്‍ താനേ അഴിയും
സ്വർഗ്ഗം തുറക്കുന്ന രാവില്‍
രാഗതാളം ഉണരുന്ന രാവില്‍ (തളിരുടയാടകള്‍...)
കാതരമിഴികള്‍ പൊത്തിപ്പൊതിഞ്ഞു ഞാന്‍
കൈനഖ കല ചാര്‍ത്തും...
നിന്നെ കാമകലാശിലയാക്കും(കാതരമിഴികള്‍...)
(ശലഭമേ........)