ശക്തി തന്‍ ആനന്ദ നൃത്തരംഗം - വിശ്വം
വിഷ്ണുമയം ജ്ഞാന ബ്രഹ്മമയം
മൂന്നായ് തോന്നുവതൊന്നെന്നറിഞ്ഞീ
മുപ്പാരുമലിയുമാ ഗാനം നുകര്‍ന്നേ
ശക്തി തന്‍ ആനന്ദ നൃത്തരംഗം
സ്വര്‍ണ്ണവും സുഗന്ധവും ഒന്നുചേരും
വള്ളിയും മുരുകനും ഒന്നുചേരും (സ്വര്‍ണ്ണവും)
പരമാത്മാവില്‍ ജീവാത്മാവലിയും
പാവന സ്വയംവര നിമിഷം ധന്യം
പരമാത്മാവില്‍ ജീവാത്മാവലിയും
പാവന സ്വയംവര നിമിഷം ധന്യം
ധന്യം ....
(ശക്തി തന്‍ )
കുലധര്‍മ്മം കാക്കുവാന്‍ പോരാടവേ
വനരാജനാം നമ്പി പിന്‍വാങ്ങവേ (കുലധര്‍മ്മം )
നാടകമാടിയ ഷണ്മുഖന്‍ ജയിപ്പൂ
നന്മതന്‍ വേലേന്തും നന്ദനന്‍ ജയിപ്പൂ
ജയിപ്പൂ ...
(ശക്തി തന്‍ )