ഉദയം ചാമരങ്ങള്‍ വീശീ ഭാവുകം
കരിമുകില്‍ മാഞ്ഞുപോയ്
തെളിവെയില്‍ തേന്‍കണം ചൊരിയു-
ന്നൊരോമല് ശരത്കാലമായി
ശുഭയാമമായ്...
(ഉദയം)
താരഹാരമേന്തി വരവേല്പ്പൂ ചൈത്രയാമിനി
മാനസങ്ങളൊന്നുചേരുമീ അപൂര്വ്വവേളയില്
രാഗധാര ചൂടി മിന്നും ദീപനാളമായ്
പ്രാണനില്‍ തെളിഞ്ഞുനില്‍പ്പു നീ സ്നേഹമേ
(ഉദയം)
ഈറന്മഞ്ഞില് മുങ്ങും ഋതുരോമാഞ്ചങ്ങള് പൂവിടും
ജീവിതങ്ങള്‍ ചേര്‍ന്നു പാടുമീ അപൂര്‍വ്വസംഗമം
പോയ കാലമേകും ജന്മപുണ്യമായ്
ജീവനില്‍ നിറഞ്ഞു നിന്നിതാ സ്നേഹമേ
(ഉദയം ചാമരങ്ങള്‍)