Sakravartti

ചക്രവര്‍ത്തി
Year
Language

ചക്രവര്‍ത്തി ഞാനേ
സൂര്യവംശ ചക്രവര്‍ത്തി ഞാനേ
ഞാനോ ഈ ഞാനോ
നീ മന്ത്രി നീ മന്ത്രി
വകുപ്പിലെ വായ്നോക്കി
കാലുമാറി വിലസും മന്ത്രി

നാടാകേ മണിമന്ദിരങ്ങള്‍
നടുവിലായെന്‍റെ കൊവിലകവും (2)
പവിഴവും സ്വര്‍ണ്ണമണികളും
മഴപോലെ പൊഴിയുന്നോരന്തപുരവും
കാലത്തേ മസ്സാജിനു ഉര്‍വ്വശ്ശി
കാലിലെ നഖം വെട്ടാന്‍ മേനക
കുളിപ്പിക്കാന്‍ രംഭ
തലതോര്‍ത്തി തലകോതി സൂട്ടിടാന്‍ കോട്ടിടാന്‍
സഹായി തിലോത്തമ
എങ്ങനേയുണ്ടാശാനേ...
ഉം.. കലക്കും ആശാനൊന്നു വിലസും
ചക്രവര്‍ത്തി ഞാനേ ചക്രവര്‍ത്തി ഞാനേ

കാലത്തേ അമൃതേത്തു കണിശം
ഉച്ചയ്ക്കോ മൃഷ്ടാഹ്ന ഭോജനം (2)
പ്രഥമനും വിവിധ പഴങ്ങളും
നെയ്ചേര്‍ത്ത നൂറ്റൊന്നു കറികളും
അന്തിയ്ക്കു സ്മാള്‍ തരാന്‍ ആ മാധവി
അതു കഴിഞ്ഞു ഐസ്സിടാന്‍ ആ രാധിക
കുടിപ്പിക്കാന്‍ രേഖ മെയ്ചേര്‍ന്നു കളിചൊല്ലി
വീശുവാന്‍ പാടുവാന്‍ അരികിലായി മണിയന്‍പിള്ള
മണിയന്‍പിള്ളയേ വിട്ടേര് അതിയാന്‍ ആളു പിശകാ
ചക്രവര്‍ത്തി ഞാനേ സൂര്യവംശ ചക്രവര്‍ത്തി ഞാനേ

sakravartti ñāne
sūryavaṁśa sakravartti ñāne
ñāno ī ñāno
nī mandri nī mandri
vaguppilĕ vāynokki
kālumāṟi vilasuṁ mandri

nāḍāge maṇimandiraṅṅaḽ
naḍuvilāyĕnṟĕ kŏvilagavuṁ (2)
paviḻavuṁ svarṇṇamaṇigaḽuṁ
maḻabolĕ pŏḻiyunnorandaburavuṁ
kālatte massājinu urvvaśśi
kālilĕ nakhaṁ vĕṭṭān menaga
kuḽippikkān raṁbha
taladortti talagodi sūṭṭiḍān koṭṭiḍān
sahāyi tilottama
ĕṅṅaneyuṇḍāśāne...
uṁ.. kalakkuṁ āśānŏnnu vilasuṁ
sakravartti ñāne sakravartti ñāne

kālatte amṛtettu kaṇiśaṁ
uccaykko mṛṣṭāhna bhojanaṁ (2)
prathamanuṁ vividha paḻaṅṅaḽuṁ
nĕysertta nūṭrŏnnu kaṟigaḽuṁ
andiykku smāḽ tarān ā mādhavi
adu kaḻiññu aissiḍān ā rādhiga
kuḍippikkān rekha mĕysernnu kaḽisŏlli
vīśuvān pāḍuvān arigilāyi maṇiyanpiḽḽa
maṇiyanpiḽḽaye viṭṭer adiyān āḽu piśagā
sakravartti ñāne sūryavaṁśa sakravartti ñāne