രക്തം ചിന്തി മുക്തികള്‍ നേടിയ
രക്തസാക്ഷികളേ
സ്വര്‍ഗരാജ്യം കീഴടക്കിയ സര്ഗ്ഗശക്തികളേ
സംഘടിക്കുന്നിവിടെ പുതിയൊരു
ചൈതന്യത്തിന് ലോകം
സംഹരിക്കും ഞങ്ങള്‍ക്കെതിരെ
ഫണം വിടര്‍ത്തും നാഗത്തെ
സഖാക്കളേ... സഖാക്കളേ
തൊഴിലാളി ഐക്യം സിന്ദാബാദ്
രക്തസാക്ഷികള്‍ സിന്ദാബാദ്
അദ്വൈതങ്ങളില് എഴുതിയ മന്ത്രം
ഇവിടെ മുഴങ്ങട്ടേ
അദ്ധ്വാനിക്കും കരങ്ങളേന്തിയ
ചെങ്കൊടി പാറട്ടേ
മുതലാളിത്തം അരാജകത്വം
തകര്‍ന്നു തകരട്ടേ
തൊഴിലാളികളുടെ കൈകളില്‍ രാജ്യം
സുരക്ഷ നേടട്ടേ
സഖാക്കളെ... സഖാക്കളെ... സഖാക്കളെ...
രക്തം വീണു കുതിര്‍ന്നൊരു മണ്ണില്‍
രത്നം വിളയട്ടേ
സൂക്തമെഴുതിയ കാല്‍പ്പാടുകളുടെ
ചിത്രം തെളിയട്ടേ
ചിക്കാഗോയിലെ ശബ്ദം വീണ്ടും പ്രതിദ്ധ്വനിക്കട്ടേ
കാറല്‍ മാര്‍ക്സും ലെനിനും വീണ്ടും ഉയര്ത്തെണീക്കട്ടേ