ബാഗീ ജീൻസും ഷൂസുമണിഞ്ഞ്
ടൗണിൽ ചെത്തി നടക്കാൻ
100 സി സി ബൈക്കും അതിലൊരു പൂജാഭട്ടും വേണം
തിയറി ക്ലാസ്സുകൾ അറുബോറാണേ
ബോറടി മാറ്റാൻ മാറ്റിനി കാണാം
ബാഗീ ജീൻസും ടോപ്പുമണിഞ്ഞ്
ടൗണിൽ ചെത്തി നടക്കാം
ഐസ്ക്രീം പാർലറില്‍ ബ്ലാക്ക് സ്റ്റാലിയണും
സൂപ്പു നുണഞ്ഞുമിരിക്കാം
വി വാണ്ട് എ റവല്യൂഷൻ ഫ്രിൿഷൻ
വി വാണ്ട് ലിബറലൈസേഷൻ(2)
കള്ളം കള്ളം കാമത്തിന്നൊരു ചെല്ലപ്പേരീ പ്രേമം
വി വാണ്ട് എ റവല്യൂഷൻ ഫ്രിൿഷൻ
വി വാണ്ട് ലിബറലൈസേഷൻ
കള്ളക്കഥയിനി വേണ്ടേ വേണ്ട കല്യാണങ്ങൾ വേണ്ട
വി വാണ്ട് എ റസല്യൂഷൻ ലോഷൻ
യൂ വാണ്ട് ബ്യൂട്ടി ലോഷൻ
പാറിനടക്കും പക്ഷികളൊന്നും വേളി കഴിക്കാറില്ല
കൂടെയുറങ്ങാൻ മാര്യേജ് ആക്റ്റും താലിയുമൊന്നും വേണ്ട
ഹേ തൊട്ടാൽ വാടും പെണ്ണിൻ കഥകൾ
വി ഡോണ്ട് റൈറ്റ് എനി മോർ
വി വാണ്ട് എ റസല്യൂഷൻ ലോഷൻ
യൂ വാണ്ട് ബ്യൂട്ടി ലോഷൻ