സഹ്യാചലത്തിലെ സരോവരങ്ങളിലെ
സുഗന്ധം ചൊരിഞ്ഞു തരൂ കാറ്റേ
മരന്ദം പകർന്നു തരൂ
മഞ്ഞലച്ചാർത്തിലെ മരതകപ്പച്ചയിൽ
കുളിച്ചു കയറിയ പ്രകൃതീ നീ നിൻ
ഗോപുരവാതിൽ തുറന്നു തരൂ
കുങ്കുമക്കുറിയണിയിച്ചു തരൂ (സഹ്യാചല..)
വസന്തോത്സവത്തിലെ വസുമതീതലത്തിലെ
പീലി വിരിച്ചൊരു സൗന്ദര്യമേ നിൻ
ഗോപുരവാതിൽ തുറന്നു തരൂ
സ്വാഗതഗാനത്താൽ സ്വീകരിക്കൂ (സഹ്യാചല..)
sahyāsalattilĕ sarovaraṅṅaḽilĕ
sugandhaṁ sŏriññu tarū kāṭre
marandaṁ pagarnnu tarū
maññalaccārttilĕ maradagappaccayil
kuḽiccu kayaṟiya prakṛtī nī nin
goburavādil tuṟannu tarū
kuṅgumakkuṟiyaṇiyiccu tarū (sahyāsala..)
vasandotsavattilĕ vasumadīdalattilĕ
pīli viriccŏru saundaryame nin
goburavādil tuṟannu tarū
svāgadagānattāl svīgarikkū (sahyāsala..)