Sahyaadri saanukkal

സഹ്യാദ്രി സാനുക്കൾ
Year
Language

സഹ്യാദ്രിസാനുക്കളെനിക്കു നല്‍കിയ
സൌന്ദര്യദേവത നീ
സംക്രമപ്പുലരികളണിയിച്ചൊരുക്കിയ
സങ്കല്‍പ്പദേവത നീ
സഹ്യാദ്രിസാനുക്കള്‍....

ഏതുകാനന പുഷ്പപരാഗം ഹേമാംഗരാഗമായി നിന്റെ
ഹേമാംഗരാഗമായി?
ഏതു മൃഗമദസൌരഭം ചേര്‍ത്തുനീ
ഏഴിലക്കുറിചാര്‍ത്തീ നെറ്റിയില്‍ കുറിചാര്‍ത്തി?
ശൈലപുത്രീ.. വരുനീ...
സഹ്യാദ്രിസാനുക്കള്‍......

ഏതുമാനസ ശുകസന്ദേശം ഏകാന്തഗാനമായി നിന്റെ
ഏകാന്തഗാനമായി?
ഏതുമരതക മോതിരക്കൈവിരല്‍
എന്നിലെ തിരിനീട്ടി? സ്വപ്നമാം തിരിനീട്ടി?
ശൈലപുത്രീ... വരുനീ.....
സഹ്യാദ്രിസാനുക്കള്‍....

sahyādrisānukkaḽĕnikku nalgiya
saൌndaryadevada nī
saṁkramappularigaḽaṇiyiccŏrukkiya
saṅgalppadevada nī
sahyādrisānukkaḽ....

edugānana puṣpabarāgaṁ hemāṁgarāgamāyi ninṟĕ
hemāṁgarāgamāyi?
edu mṛgamadasaൌrabhaṁ serttunī
eḻilakkuṟisārttī nĕṭriyil kuṟisārtti?
śailabutrī.. varunī...
sahyādrisānukkaḽ......

edumānasa śugasandeśaṁ egāndagānamāyi ninṟĕ
egāndagānamāyi?
edumaradaga modirakkaiviral
ĕnnilĕ tirinīṭṭi? svapnamāṁ tirinīṭṭi?
śailabutrī... varunī.....
sahyādrisānukkaḽ....