Sagalam vidhiyalle paaril

സകലം വിധിയല്ലേ പാരില്‍
Work
Year
Language

സകലം വിധിയല്ലേ പാരില്‍ സാഹസം അരുതരുതേ (3)

ആയിരമായിരം ഓമല്‍സ്മരണകളഭയം നല്‍കിയ പൂങ്കാവില്‍ (2)
അഴകു വിടര്‍ത്തിയ ലതികേ നീയോ ഉഴുതു മറിഞ്ഞു കൊടുങ്കാറ്റില്‍
സകലം വിധിയല്ലേ പാരില്‍ സാഹസം അരുതരുതേ

പുഞ്ചിരിയാലേ ഹൃദം മയക്കും വഞ്ചന കണ്ടതില്‍ അഞ്ചാതേ
സഞ്ചിത ജീവിത മഞ്ചം തീര്‍ത്തീ വന്‍ചുടുകാട്ടില്‍ വാഴുകയോ
സകലം വിധിയല്ലേ പാരില്‍ സാഹസം അരുതരുതേ

കരളിനു പൊരുളായ് കനക വിളക്കായ് കരുതി വളര്‍ത്തിയ കണ്ണുകളേ (2)
ഇരുവഴിയായി പിരിയും നിങ്ങളെ ഇനി ഞാന്‍ കാണുവതെന്നാണു്
സകലം വിധിയല്ലേ പാരില്‍ സാഹസം അരുതരുതേ

നരപതി ഇന്നലെ ഇന്നൊരു ഭിക്ഷു നാളെയവന്‍ കഥയെന്താമോ
കരുതും നാമൊന്നകമേ പകരം കൈവരുമെന്തെന്നറിയാമോ
സകലം വിധിയല്ലേ പാരില്‍ സാഹസം അരുതരുതേ
പാരില്‍ സാഹസം അരുതരുതേ (2)

sagalaṁ vidhiyalle pāril sāhasaṁ arudarude (3)

āyiramāyiraṁ omalsmaraṇagaḽabhayaṁ nalgiya pūṅgāvil (2)
aḻagu viḍarttiya ladige nīyo uḻudu maṟiññu kŏḍuṅgāṭril
sagalaṁ vidhiyalle pāril sāhasaṁ arudarude

puñjiriyāle hṛdaṁ mayakkuṁ vañjana kaṇḍadil añjāde
sañjida jīvida mañjaṁ tīrttī vancuḍugāṭṭil vāḻugayo
sagalaṁ vidhiyalle pāril sāhasaṁ arudarude

karaḽinu pŏruḽāy kanaga viḽakkāy karudi vaḽarttiya kaṇṇugaḽe (2)
iruvaḻiyāyi piriyuṁ niṅṅaḽĕ ini ñān kāṇuvadĕnnāṇu്
sagalaṁ vidhiyalle pāril sāhasaṁ arudarude

narabadi innalĕ innŏru bhikṣu nāḽĕyavan kathayĕndāmo
karuduṁ nāmŏnnagame pagaraṁ kaivarumĕndĕnnaṟiyāmo
sagalaṁ vidhiyalle pāril sāhasaṁ arudarude
pāril sāhasaṁ arudarude (2)